പശ്ചിമകൊച്ചിയിൽ രോഗ വ്യാപനം രൂക്ഷമാകുന്നു. പളളുരുത്തി, മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി, കുമ്പളങ്ങി എന്നിവിടങ്ങളിലായി ഇന്നലെയും 39 പേർക്ക് രോഗം സ്...
പശ്ചിമകൊച്ചിയിൽ രോഗ വ്യാപനം രൂക്ഷമാകുന്നു. പളളുരുത്തി, മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി, കുമ്പളങ്ങി എന്നിവിടങ്ങളിലായി ഇന്നലെയും 39 പേർക്ക് രോഗം സ്ഥിരീകരിച്ചു. പശ്ചിമകൊച്ചിയിൽ ഏറ്റവും കൂടുതൽ രോഗം വ്യാപിക്കുന്നത് 20 നും 40നും മധ്യേ പ്രായമുള്ളവരിലാണ്. ചെറുപ്പക്കാരിലെ രോഗ വ്യാപനം ആശങ്ക ജനിപ്പിക്കുന്നുണ്ട്.
കിഴക്കൻ പ്രദേശങ്ങളായ വെങ്ങോലയിലും രോഗബാധിതരുടെ എണ്ണം വർധിക്കുകയാണ്. പശ്ചിമകൊച്ചിയിലാണ് ഉയർന്ന രോഗവ്യാപനമുള്ളത്. . കളമശ്ശേരി, വെങ്ങോല, തൃക്കാക്കര എന്നിവിടങ്ങളിലും അതിതീവ്ര രോഗബാധയുണ്ടായി.
ഇന്നലെ 163 പേർക്കാണ് എറണാകുളത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 128 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 83 പേരാണ് രോഗമുക്തി നേടിയത്.അതേസമയം 1969 പേർ ജില്ലയിൽ കൊവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്നുണ്ട്.
Delivered to
ReplyDelete