കാസർഗോഡ് കൊന്നക്കാട് മേഖലയിൽ ജനങ്ങൾക്ക് ഭീഷണിയായി ഭീമൻ കല്ലുകൾ

 

കാസര്‍കോട്  കൊന്നക്കാട് മേഖയില്‍ ജനങ്ങള്‍ക്ക് ഭീഷണിയായി ഭീമന്‍ കല്ലുകള്‍. മലയില്‍നിന്നുള്ള കല്ലുകള്‍ ജനവാസ മേഖലകളിലേക്ക് ഉരുണ്ടിറങ്ങുന്നതോടെ ഭീതിയിലാണ് ഇവിടത്തുകാര്‍. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശത്ത് കരിങ്കല്‍ ഖനനത്തിന് നീക്കം നടക്കുന്നതായും ആക്ഷേപമുണ്ട്.

ബളാല്‍ പഞ്ചായത്തിലെ കൊന്നക്കാട്, മുട്ടോംകടവ്, കോട്ടഞ്ചേരി, പാമത്തട്ട് പ്രദേശങ്ങളിലാണ് മണ്ണിടിച്ചിലും കല്ല് വീഴ്ചയും ഉണ്ടാകുന്നത്. നിരവധി കുടുംബങ്ങളാണ് വനത്തോട് ചേര്‍ന്നുള്ള ഈ പ്രദേശത്ത് താമസിക്കുന്നത്. മഴ ശക്തമാകുന്നതോടെയാണ് കല്ലുകള്‍ താഴേയ്ക്ക് പതിക്കുന്നത്. തീയത്തിച്ചാല്‍ മുതല്‍ വാഴത്തട്ടുവരെയുള്ള ഭാഗങ്ങളില്‍ നൂറുകണക്കിന് പാറകളാണ് ഉരുണ്ടിറങ്ങാന്‍ പാകത്തിനായി ഉള്ളത്. 

കഴിഞ്ഞ ദിവസങ്ങളിലെല്ലാം മണ്ണിടിച്ചില്‍ ഉണ്ടായ ഈ പ്രദേശത്ത് കരിങ്കല്‍ ഖനനം നടത്താന്‍ നീക്കം നടത്തുന്നതായും പരാതിയുണ്ട്. ക്വാറിയുടെ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ അനുമതി നല്‍കരുതെന്നും അപകടം വിളിച്ചുവരുത്തുന്ന കൂറ്റന്‍ കല്ലുകള്‍ നീക്കണമെന്നുമാണ് നാട്ടുകാരുടെ പ്രധാന ആവശ്യം 

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget