ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട രാജ്യത്തെ സിനിമ തീയറ്ററുകള്‍ സെപ്റ്റംബര്‍ മുതല്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി ന...
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട രാജ്യത്തെ സിനിമ തീയറ്ററുകള്‍ സെപ്റ്റംബര്‍ മുതല്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയേക്കും. കേന്ദ്രസര്‍ക്കാര്‍ നിയമിച്ച ഉന്നതാധികാര സമിതിയാണ് ഇതുസംബന്ധിച്ച് ശിപാര്‍ശ നല്‍കിയത്.
രാജ്യത്തെ സിനിമാ രംഗം സജീവമാകുന്നതോടെ നിരവധി പേര്‍ക്ക് താത്ക്കാലിക തൊഴിലടക്കം ലഭിക്കുമെന്നും ശിപാര്‍ശയില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, മാളുകളിലെ സിനിമാശാലകള്‍ക്ക് ഈ ഇളവ് ബാധകമാക്കാന്‍ ശിപാര്‍ശ നല്‍കിയതായി സുചനയില്ല.
COMMENTS