സ്പനക്ക് കിട്ടിയ ഒരുകോടി ; സർക്കാരിനോട് വിവരങ്ങൾ തേടി ഇ.ഡി

 


ലൈഫ് മിഷനും റെഡ് ക്രസന്റും തമ്മിലുള്ള ധാരണാപത്രം ആവശ്യപ്പെട്ട് ഇ.ഡി. ചീഫ് സെക്രട്ടറിയ്ക്കും ലൈഫ് മിഷന്‍ സി.ഇ.ഒ യ്ക്കും എന്‍ഫോഴ്സ്മെന്റിന്റെ കത്ത് ലഭിച്ചു. റെഡ് ക്രസന്റ് കരാറിലാണ് സ്വപ്നയ്ക്ക് ഒരു കോടി രൂപ കമ്മിഷന്‍ കിട്ടിയത്

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കർ മൂന്നു തവണ വിദേശയാത്ര നടത്തിയെന്ന്‌ എൻഫോഴ്സ്മെന്‍റ്  ഡയറക്ടറേറ്റ്. സ്വർണം സൂക്ഷിക്കാൻ ചാർട്ടേഡ് അക്കൗണ്ടന്റുമൊന്നിച്ച് ബാങ്ക് ലോക്കർ തുറന്നത് ശിവശങ്കറിന്റെ നിർദേശപ്രകാരമാണെന്ന് സ്വപ്ന സമ്മതിച്ചുവെന്നും എൻഫോഴ്സ്മെന്റ് പറയുന്നു.  2017 ഏപ്രിലിൽ സ്വപ്നയുമൊന്നിച്ച് യുഎഇയിലേക്ക് യാത്ര ചെയ്തെന്ന് ശിവശങ്കർ ചോദ്യംചെയ്യലിൽ സമ്മതിച്ചു. 2018 ഏപ്രിലിൽ ഒമാൻ യാത്ര ചെയ്ത ശിവശങ്കർ അവിടെ സ്വപ്നയെ കാണുകയും ഒരുമിച്ച് മടങ്ങുകയും ചെയ്തു. 2018 ഒക്ടോബറിൽ പ്രളയ ദുരിതാശ്വാസ ഫണ്ട് ശേഖരിക്കാനുള്ള മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശത്തിനിടയിലും ഇരുവരും കണ്ടു. 


Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget