മംഗലാപുരം : അന്തർ സംസ്ഥാന പാസും ക്വറന്റൈനും അടക്കം നിബന്ധനകൾ ഒഴിവാക്കി കർണാടക സർക്കാർ. അന്തർ സംസ്ഥാന യാത്രക്കാർ ഇനിമുതൽ സേവാസിന്ധുവിൽ രജിസ...
മംഗലാപുരം : അന്തർ സംസ്ഥാന പാസും ക്വറന്റൈനും അടക്കം നിബന്ധനകൾ ഒഴിവാക്കി കർണാടക സർക്കാർ. അന്തർ സംസ്ഥാന യാത്രക്കാർ ഇനിമുതൽ സേവാസിന്ധുവിൽ രജിസ്റ്റർ ചെയ്യേണ്ടതില്ല. സംസ്ഥാന അതിർത്തികൾ എയർപോർട്ട്, ബസ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ ഇനി മെഡിക്കൽ പരിശോധന ഉണ്ടാവില്ല. അന്തർ ജില്ലാ യാത്രയ്ക്കുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി. പുറത്തു നിന്നെത്തുന്നവർക്കുള്ള കയ്യിൽ സ്റ്റാമ്പ് പതിപ്പിക്കുന്ന രീതിയും അവസാനിപ്പിക്കും. 14 ദിവസത്തെക്കുള്ള ക്വറന്റൈൻ കർണാടകയിൽ ഇനി ആവശ്യമില്ല. യാത്രക്കാർക്ക് കോവിഡ് ലക്ഷണങ്ങൾ ഉണ്ടങ്കിൽ മാത്രം റിപ്പോർട്ട് ചെയ്താൽ മതി.
COMMENTS