രാജമല ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ സഹായം നൽകു...
രാജമല ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ സഹായം നൽകും. പരുക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപവീതം നല്‍കും.
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നാണ് അടിയന്തരസഹായം. രാജമല ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
പേമാരിയില്‍ മൂന്നാര്‍ രാജമലയ്ക്ക് സമീപം പെട്ടിമുടിയില്‍ മണ്ണിടിഞ്ഞ് 15 പേരാണ് മരിച്ചത്. തേയിലത്തോട്ടത്തിലെ ലയങ്ങള്‍ക്കുമേല്‍ മണ്ണിടിഞ്ഞ് വീണാണ് ദുരന്തം. 51 പേരെ കാണാതായി. 12 പേരെ രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചതില്‍ നാലുപേരുടെ നിലഗുരുതരമാണ്. ഇന്ന് പുലര്‍ച്ചയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. എന്നാല്‍ വിവരം പുറം ലോകം അറിഞ്ഞത് രാവിലെ ഏഴരയോടെയാണ്. തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ശ്രമം തുടങ്ങിയത്. സ്ഥലത്തുണ്ടായിരുന്ന വാഹനങ്ങള്‍ മണ്ണിനടിയിലാകുകയും ബി.എസ്.എന്‍.എല്‍ മൊബൈല്‍ ടവര്‍ തകരാറിലാകുകയും ചെയ്തതാണ് വിവരം പുറത്തറിയാന്‍ വൈകിയത്. ആളുകള്‍ കിലോമീറ്ററുകള്‍ നടന്നെത്തി ഫോറസ്റ്റ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.
മണ്ണും കൂറ്റന്‍ പാറകളും വന്ന് 30 മുറികളുള്ള നാല് ലയങ്ങള്‍ പൂര്‍ണമായി മൂടി. അപകടസമയത്ത് എണ്‍പതോളം പേര് ലയങ്ങളിലുണ്ടായിരുന്നുവെന്നാണ് വിവരം. കുത്തൊഴുക്കുളള സമീപത്തെ തോട്ടിലേക്കെത്തിയ മണ്ണിടിച്ചിലില്‍ ആളുകള്‍ ഒഴുകിപ്പോകാനുളള സാധ്യതയുമുണ്ട്. കനത്തമഴ തുടരുന്നതും കൂറ്റന്‍പാറകള്‍ നീക്കേണ്ടതും രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്കരമാക്കുന്നു. ദേശീയദുരന്തനിവാരണ സേനയടക്കം തിരച്ചിലിനായി കൂടുതല്‍ സേന സ്ഥലത്തേക്ക് എത്തുന്നു.
15 മൃതദേഹങ്ങളും കണ്ടെത്തി. രക്ഷപെട്ട മൂന്ന് സ്ത്രീകളും ഒരു പുരുഷനും മൂന്നാര്‍ ടാറ്റാ ആശുപത്രിയില്‍. ഗുരുതരമായി പരുക്കേറ്റ രണ്ട് സ്ത്രീകള്‍ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍. 30 മുറികളുള്ള നാല് ലയങ്ങള്‍ മണ്ണിടിച്ചിലില്‍ പൂര്‍ണമായി തകര്‍ന്നു
COMMENTS