എന്തായാലും അതിന് ഇരുപതുവർഷ ത്തിന്റെ കിതപ്പുണ്ടെന്ന് ഡോ. സിമ്മി ജോസഫ് പറയും. രണ്ടു പതിറ്റാണ്ടിന്റെ സിനിമാമോഹം ഈ കുട്ടനാട്ടുകാരനെ എത്തിച്ചത് ബ...
എന്തായാലും അതിന് ഇരുപതുവർഷ ത്തിന്റെ കിതപ്പുണ്ടെന്ന് ഡോ. സിമ്മി ജോസഫ് പറയും. രണ്ടു പതിറ്റാണ്ടിന്റെ സിനിമാമോഹം ഈ കുട്ടനാട്ടുകാരനെ എത്തിച്ചത് ബോളിവുഡിന്റെ സ്വപ്നലോകത്തേക്കാണ്. സിമ്മി തിരക്കഥയെഴുതി സംവിധാനംചെയ്ത ‘അന്യ’ എന്ന ബോളിവുഡ് ചിത്രം ഒ.ടി.ടി. റിലീസിനൊരുങ്ങുകയാണ്. അഭിനയമൊഴിച്ചുള്ള പ്രധാന മേഖലയിലെല്ലാം മലയാളികളുടെ കൈയൊപ്പുപതിഞ്ഞ ബോളിവുഡ് ചിത്രമാണിത്. അതുൽ കുൽക്കർണി, റെയ്മ സെൻ, യശ്പാൽ ശർമ തുടങ്ങി വലിയ താരനിരതന്നെ അണിനിരക്കുന്ന സിനിമയുടെ മറാഠി പതിപ്പും ഇതോടൊപ്പം റിലീസ് ചെയ്യും.
കന്നി സിനിമയിലൂടെ ബോളിവുഡിലേക്ക് ചുവടുവെച്ചതിന്റെ ത്രില്ലിലായിരിക്കുമല്ലോ, എന്താണ് ‘അന്യ’?
മനുഷ്യക്കടത്ത് എന്ന സാമൂഹികവിപത്തിന്റെ നേർച്ചിത്രം വരച്ചുകാട്ടുമ്പോൾത്തന്നെ പാട്ടും പ്രണയവുമെല്ലാം കോർത്തിണക്കിയ ത്രില്ലറാകും അന്യ. ഇന്ത്യയുടെ സാമൂഹിക, രാഷ്ട്രീയ പ്രശ്നങ്ങളെ ആർട്ട് ഫിലിമിന്റെ കൃത്യതയ്ക്കൊപ്പം വാണിജ്യ സിനിമയുടെ സാധ്യതയും ഉപയോഗിച്ച് പ്രേക്ഷകർക്ക് മുന്നിലെത്തിക്കാനാണ് ശ്രമിച്ചത്. രണ്ടുവർഷത്തെ അധ്വാനത്തിന്റെ ഫലമായി, ഡൽഹിയിലും പരിസരത്തും മാത്രമായി ചിത്രീകരിച്ച അപൂർവ ഹിന്ദി ചിത്രങ്ങളിലൊന്നാണിതെന്നും പറയാം.
മനുഷ്യക്കടത്തിനെ മാത്രം അടിസ്ഥാനമാക്കിയാണോ സിനിമയുടെ പ്രമേയം?
അതുമാത്രമല്ല. രാഷ്ട്രീയപ്രസ്ഥാനങ്ങൾക്കുവേണ്ടി സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് ഡോക്യുമെന്ററി നിർമിച്ചുനൽകുന്നവരാണ് റെയ്മ സെന്നിന്റെയും അതുൽ കുൽക്കർണിയുടെയും കഥാപാത്രങ്ങൾ. കർഷകരുടെയും കുടിയേറ്റത്തൊഴിലാളികളുടെയുമെല്ലാം പ്രശ്നങ്ങളെക്കുറിച്ച് ഇവർ ചെയ്യുന്ന ഡോക്യുമെന്ററികൾ രാഷ്ട്രീയനേതാവിന് ഇഷ്ടപ്പെടുന്നില്ല. പിന്നീടാണ് മനുഷ്യക്കടത്തിനെക്കുറിച്ച് വിവരം കിട്ടിയത്. അതിന്റെ നേരിട്ടുള്ള ദൃശ്യങ്ങൾക്കായി തെരുവിൽനിന്നുള്ള പയ്യന്റെ കൈയിൽ ഒളിക്യാമറ കൊടുത്തുവിടുന്നു. പെൺകുട്ടികൾ നേരിടുന്ന പീഡനങ്ങൾ അവന്റെ ഒളിക്യാമറയിൽ പതിയുന്നു. ഏറെ മാനസികസംഘർഷങ്ങളിലൂടെ കടന്നുപോകുന്ന ഈ തെരുവുപയ്യനായി വേഷമിടുന്നത് മറാഠിയിലെ സൂപ്പർ താരം പ്രഥമേഷ് പറബ് ആണ്.
പ്രഥമേഷ് പറബ് ആണോ നായകൻ?
പഴയ നക്സലായ അതുൽ കുൽക്കർണിയുടെ കഥാപാത്രത്തിന് ഏറെ പ്രാധാന്യമുള്ള കഥയാണിത്. റെയ്മ സെന്നിനെ ചുറ്റിപ്പറ്റി ഒരു ത്രികോണ പ്രണയകഥയും ഇതോടൊപ്പം നീങ്ങുന്നു. മറാഠിയിലെ മൂന്ന് നായകൻമാരും മൂന്ന് നായികമാരും അന്യയിലുണ്ട്. യശ്പാൽ ശർമ, സുനിൽ താവ്ഡെ, കൃതികാ ദേവ്, ഗോവിന്ദ് നാംദേവ്, ഭൂഷൺ പ്രഥാൻ, തേജശ്രീ പ്രഥാൻ എന്നിങ്ങനെ വലിയ താരനിരതന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
കുട്ടനാട്ടിൽനിന്ന് ബോളിവുഡിലെത്തിയ കഥ...
സിനിമാമോഹം കഴിഞ്ഞ 20 വർഷമായി മനസ്സിലുണ്ട്. ഒട്ടേറെ തിരക്കഥകളുമായി മലയാള സിനിമയിൽ ശ്രമം നടത്തിയിരുന്നു. ഇതിനിടെ ജെ.എൻ.യു.വിൽനിന്ന് 2010-ൽ പിഎച്ച്.ഡി. പൂർത്തിയാക്കി സാമൂഹിക, രാഷ്ട്രീയ പ്രവർത്തനവുമൊക്കെയായി കഴിയുമ്പോഴാണ് ബോളിവുഡിൽ ശ്രമം നടത്താനായി മുംബൈയിലെത്തിയത്. അതുൽ കുൽക്കർണിയെ കിട്ടിയത് വഴിത്തിരിവായി. മറാഠിയിലെ സൂപ്പർസ്റ്റാറായ അതുൽ കുൽക്കർണി, ഫഹദ് ഫാസിൽ നായകനായ അതിരനിലെ ഡോ. ബെഞ്ചമിൻ എന്ന കഥാപാത്രത്തിലൂടെ മലയാളികൾക്ക് പരിചിതനുമാണ്.
സിനിമയ്ക്കുപിന്നിൽ മലയാളികൾ ഏറെയുണ്ടോ?
തീർച്ചയായും. സംവിധാനം, നിർമാണം, ക്യാമറ, എഡിറ്റിങ് തുടങ്ങി പ്രധാന റോളുകൾ മലയാളികൾക്കുതന്നെയാണ്. എനിക്കൊപ്പം കെ. ഷെൽനയും ചേർന്നാണ് ചിത്രം നിർമിച്ചത്. സനിൽ വൈപ്പൻ, സജി മുളയ്ക്കൽ, സഫ്വാൻ ചോലയിൽ, ആൽബിൻ ജോസഫ് എന്നിവർ സഹനിർമാതാക്കളാണ്. ഏറെ അനുഭവസമ്പത്തുള്ള സജൻ കളത്തിലാണ് അന്യയ്ക്കുവേണ്ടി ക്യാമറ ചലിപ്പിച്ചത്. ചീഫ് അസോസിയേറ്റ്സായി റോബിൻ, രാജു എബ്രഹാം എന്നിവരുടെ സേവനവും എടുത്തുപറയേണ്ടതാണ്. തമിഴ് സിനിമാരംഗത്തെ മലയാളിയായ തനൂജാണ് എഡിറ്റർ. ഡൽഹി മലയാളിയായ സജീവ് സാരഥിയാണ് രണ്ടു ഗാനങ്ങൾ എഴുതിയത്. മലയാളികളായ രാമനാഥും കൃഷ്ണാരാജുമാണ് ഇതിൽ സംഗീതസംവിധാനം നിർവഹിച്ചത്. മലയാളികളായ ഗോപു കേശവ്, ഗോവിന്ദ് കൃഷ്ണ എന്നിവർ ഇതിൽ അഭിനയിച്ചിട്ടുമുണ്ട്.

COMMENTS