ഓൺലൈൻ ഗെയിം കളിച്ച് തോറ്റു; മനോനില തെറ്റിയ ഇതര സംസ്ഥാന തൊഴിലാളിയുടെ പരാക്രമം നടുറോഡിൽ

 കാസര്‍ഗോഡ് : ഓണ്‍ലൈന്‍ ഗെയിം കളിച്ച് മനോനില തെറ്റിയ അതിഥി തൊഴിലാളി ഉദുമ സംസ്ഥാന പാതയിൽ ഏറെ നേരം പരിഭ്രാന്തി പരത്തി. ഉദുമ സഹകരണ ബാങ്കിന് സമീപമാണ് സംഭവം. ഉദുമയിലെ ഒരു ലോഡ്ജില്‍ താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവാവാണ് റോഡില്‍ ഇറങ്ങി പരാക്രമം കാട്ടിയത്.

റോഡിലൂടെ പോകുകയായിരുന്ന വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തുകയും റോഡില്‍ കിടക്കുകയും ചെയ്താണ് പരാക്രമം. അതിനിടെ ടാങ്കര്‍ ലോറി തടഞ്ഞ് ഡ്രൈവറെ മര്‍ദ്ദിക്കുകയും ലോറിയുടെ താക്കോല്‍ തട്ടിയെടുത്ത് ലോറി ഓടിച്ചു പോകാനും ശ്രമം നടത്തി. ഇതോടെ ടൗണില്‍ ഏറെ നേരം ഗതാഗത തടസമുണ്ടായി. ഇതിനിടെ യുവാവിനെ പിടികൂടാന്‍ ശ്രമിച്ച നാട്ടുകാര്‍ക്കുനേരെയും കയ്യേറ്റ ശ്രമമുണ്ടായി.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബേക്കല്‍ പൊലീസും നാട്ടുകാരും മല്‍പിടുത്തത്തിലൂടെ എറെ പണിപ്പെട്ടാണ് യുവാവിനെ കീഴടക്കിയത്. പിന്നീട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. യുവാവ് രാത്രി മുഴുവന്‍ ഓണ്‍ലൈനില്‍ ഗെയിം കളിക്കുന്നത് പതിവാണെന്ന് കൂടെ താമസിക്കുന്നവര്‍ പറയുന്നു. കഴിഞ്ഞ ദിവസം ഗെയിമിലെ ചാലഞ്ച് ഏറെറടുത്തിരുന്നു. ഈ ചാലഞ്ച് പൂര്‍ത്തിയാക്കാന്‍ കഴിയാതെ മാനസീക നില തെറ്റുകയായിരുന്നു.

തുടര്‍ന്ന് ബഹളം വെച്ച യുവാവിനെ കൂടെ താമസിക്കുന്നവര്‍ കഴിഞ്ഞ ദിവസം രാത്രി ബേക്കല്‍ പോലീസില്‍ എത്തിച്ചിരുന്നു. എന്നാല്‍ പോലീസ് താക്കീത് ചെയ്ത് വിട്ടയക്കുകയായിരുന്നു. താമസ സ്ഥലത്ത് തിരിച്ചത്തിയ ശേഷം  യുവാവ് കൂടുതല്‍ അക്രമകാരിയാകുകയായിരുന്നു.

Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget