ലൈഫ് മിഷൻ ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട ഫയലുകൾ മുഖ്യമന്ത്രി വിളിപ്പിച്ചു; വിവാദത്തിനിടെ നിർണ്ണായക നീക്കം

 

ലൈഫ് മിഷന്‍ ഫ്ലാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട ഫയലുകള്‍ മുഖ്യമന്ത്രി വിളിപ്പിച്ചു. റെഡ്ക്രസന്റ് കരാറുമായി ബന്ധപ്പെട്ട ഫയലുകള്‍ ഉള്‍പ്പെടെയാണ് വിളിപ്പിച്ചത്. സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷും കോണ്‍സുലേറ്റ് ഉന്നതരും കമ്മിഷന്‍പറ്റിയെന്ന വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ നടപടി. 

അതേസമയം, ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി നഗരസഭ ക്രമക്കേട് കാണിച്ചിട്ടില്ലെന്ന് അധ്യക്ഷ ശിവപ്രിയ സന്തോഷ്. ലൈഫ് മിഷനാണ് നഗരസഭ നിര്‍മാണാനുമതി നല്‍കിയത്. ഇപ്പോള്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന യൂണിടാക്കുമായി നഗരസഭയക്ക് ഇടപാടുകളില്ല.  നഗരസഭയുടെ മേല്‍നോട്ടത്തിലല്ല നിര്‍മാണം. അനില്‍ അക്കര എംഎല്‍എയുടെ ആരോപണങ്ങള്‍ രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടിയാണെന്നും നഗരസഭാധ്യക്ഷ തൃശൂര്‍ വടക്കാഞ്ചേരിയില്‍ പറഞ്ഞു.


Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget