ഇന്ത്യയുടെ പരമാധികാരത്തിൽ കണ്ണുവെച്ചവർക്ക് സൈന്യം മറുപടി നൽകി; ചൈനയെ ഉന്നമിട്ട് മോദി


ഇന്ത്യയുടെ പരമാധികാരത്തില്‍ കണ്ണുവച്ചവര്‍ക്ക് സൈന്യം മറുപടി നല്‍കിയെന്ന് ചൈനയെ ഉന്നമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. അയല്‍ക്കാരുമായി സൗഹൃദവും സഹവര്‍ത്തിത്വവുമാണ് ആഗ്രഹിക്കുന്നത്. തീരസുരക്ഷയ്ക്ക് 173 ജില്ലകളില്‍ ഒരു ലക്ഷം എൻസിസി കേഡറ്റുകളെ നിയോഗിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

ഉല്‍പാദനരംഗത്ത് സമഗ്രമാറ്റം ലക്ഷ്യമിട്ട് മെയ്ക്ക് ഫോര്‍ വേള്‍ഡ് പദ്ധതിയിലേക്ക് രാജ്യം മാറണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അസംസ്കൃത വസ്തുക്കള്‍ കയറ്റി അയച്ച് ഉല്‍പന്നം ഇറക്കുമതി ചെയ്യുന്നത് അവസാനിപ്പിക്കണം. തദ്ദേശീയ ഉല്‍പന്നങ്ങള്‍ പ്രേത്സാഹിപ്പിക്കുന്നതിനൊപ്പം ലോകത്തിന് ആവശ്യമായ വസ്തുക്കള്‍ കയറ്റുമതി ചെയ്യണം. ആരോഗ്യപരിചരണം ഡിജിറ്റലാകുമെന്നും എല്ലാവര്‍ക്കും ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍ നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 74ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിയശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

രാജ്യത്ത് ഡിജിറ്റല്‍ ആരോഗ്യപദ്ധതി പ്രഖ്യാപിച്ചു. ആരോഗ്യപരിചരണം ഇനി ഡിജിറ്റലാകും‌ം. എല്ലാവര്‍ക്കും ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍ നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

എല്ലാവര്‍ക്കും കോവി‍‍ഡ്  വാക്സീന്‍ ലഭ്യമാക്കാന്‍ പദ്ധതി തയ്യാറായെന്ന് പ്രധാനമന്ത്രി. രാജ്യത്ത് മൂന്ന് വാക്സീനുകള്‍ പരീക്ഷണത്തിന്‍റെ നിര്‍ണായകഘട്ടത്തിലാണ്. ഉല്‍പാദത്തിന് നടപടികള്‍ ആരംഭിച്ചെന്നും പ്രധാനമന്ത്രി.  


Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget