ചരിത്രം കുറിക്കാൻ ടോവിനോ ചിത്രം 'കിലോമീറ്റേഴ്സ്' ; ഒടിടി റിലീസില്ല, ടെലിവിഷനിൽ നേരിട്ട് പ്രദർശനം നടത്തുന്ന ആദ്യ സിനിമ എന്ന റെക്കോർഡനരികെ, ഓണത്തിന് ഏഷ്യാനെറ്റിൽ

 

ടൊവീനോ തോമസ് നായകനാവുന്ന കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് എന്ന ചിത്രം ഒടിടി റിലീസ് ആയി പ്രേക്ഷകരിലേക്കെത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ആന്‍റോ ജോസഫ് ദിവസങ്ങള്‍ക്കു മുന്‍പ് പറഞ്ഞത് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഡയറക്ട് ഒടിടി റിലീസുകളെ എതിര്‍ത്തിരുന്ന തീയേറ്റര്‍ ഉടമകളുടെ സംഘടന ഫിയോക് ആന്‍റോ ജോസഫ് ചിത്രത്തിന് ഇളവനുവദിക്കുന്നതായി പിന്നാലെ പ്രസ്താവനയും ഇറക്കിയിരുന്നു. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച പുതിയ വാര്‍ത്ത വരുന്നു. ഒടിടി റിലീസ് ആയല്ല, മറിച്ച് ഡയറക്ട് ടെലിവിഷന്‍ റിലീസ് ആയാണ് ചിത്രം എത്തുക.

ടെലിവിഷനിലൂടെയാണ് ചിത്രത്തിന്‍റെ പ്രീമിയര്‍ പ്രദര്‍ശനം. ഏഷ്യാനെറ്റില്‍ ഓണച്ചിത്രമായാണ് കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സിന്‍റെ ആദ്യ പ്രദര്‍ശനം. മലയാള സിനിമാ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു പ്രധാന ചിത്രം നേരിട്ട് ടെലിവിഷനിലൂടെ റിലീസ് ചെയ്യപ്പെടുന്നത്. ചിത്രത്തിന്‍റെ വ്യാജപതിപ്പ് പുറത്തിറങ്ങുമെന്ന ആശങ്കയിലാണ് ഡയറക്ട് ഒടിടി റിലീസായി ചിത്രം പ്രേക്ഷകരിലെത്തിക്കാന്‍ ആലോചിക്കുന്നതെന്നായിരുന്നു നിര്‍മ്മാതാവ് നേരത്തെ പറഞ്ഞിരുന്നത്

ഇന്ത്യ കാണാനെത്തുന്ന അമേരിക്കക്കാരി പെണ്‍കുട്ടിയും ഒരു മലയാളി യുവാവുമൊത്തുള്ള സംസ്ഥാനാന്തര യാത്രയാണ് ചിത്രത്തിന്‍റെ പ്രമേയം. അമേരിക്കന്‍ നടി ഇന്ത്യ ജാര്‍വിസ് ആണ് നായിക. നേരത്തേ രണ്ട് പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം എന്നീ ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള ജിയോ ബേബിയുടെ മൂന്നാമത്തെ ചിത്രമാണിത്. ജോജു, ജോര്‍ജ്, ബേസില്‍ ജോസഫ് തുടങ്ങിയവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകന്‍റേതു തന്നെയാണ് രചന. രാംഷി അഹമ്മദ്, ആന്‍റോ ജോസഫ്, ടൊവീനോ തോമസ്, സിനു സിദ്ധാര്‍ഥ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഛായാഗ്രഹണം സിനു സിദ്ധാര്‍ഥ്. പശ്ചാത്തല സംഗീതം സുഷിന്‍ ശ്യാം. മാര്‍ച്ച് 12ന് തീയേറ്ററുകളില്‍ എത്തേണ്ട ചിത്രം കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് മാറ്റുകയായിരുന്നു. 

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget