കോവിഡ് പടര്‍ന്നു പിടിക്കുമ്പോള്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന വിഭാഗമാണ് ഗര്‍ഭിണികള്‍. ഗര്‍ഭിണികള്‍ക്ക് കൊറോണ ബാധ...
അമ്മമാര്‍ക്ക് കോവിഡ് ടെസ്റ്റ് പോസിറ്റീവായാല്‍ കൂടി അവര്‍ക്ക് കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടാം എന്നാണ് പുതിയ റിപ്പോര്‍ട്ട്. അമ്മയ്ക്ക് കോവിഡ് പോസിറ്റീവായാലും കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടല്‍ വഴി പ്രതിരോധശക്തി ലഭിക്കും എന്നാണ് ഗവേഷകര്‍ പറയുന്നത്. അതിനാല്‍ തന്നെ മുലയൂട്ടല്‍ നിര്‍ത്തിവയ്ക്കേണ്ട കാര്യമില്ല.
അംനിയോട്ടിക് ഫ്ലൂയിഡ്, മുലപ്പാല്‍ ഇവയിലൊന്നും ഇതുവരെ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടില്ല. അതുകൊണ്ടുതന്നെ മുലയൂട്ടല്‍ വഴി കുഞ്ഞിനു കോവിഡ് പകരില്ല. ആരോഗ്യപ്രവര്‍ത്തകര്‍ അമ്മമാരില്‍ മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കണം. എന്നാല്‍ കുഞ്ഞിനെ എടുക്കുമ്പോള്‍ കൈകള്‍ വൃത്തിയായി ശുചിയാക്കിയ ശേഷം വേണം എടുക്കാന്‍. കോംപ്ലിമെന്ററി ഫീഡിങ് ചെയ്യുന്നവര്‍ അതിനു ഉപയോഗിക്കുന്ന വസ്തുക്കള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം.
COMMENTS