ഭർത്താവ് പുറത്തു പോയ തക്കം നോക്കി വീട്ടിൽ കയറി വീട്ടമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു : വസ്ത്രങ്ങൾ വലിച്ചു കീറിയതിനെ തുടർന്നു വീട്ടമ്മ ഇറങ്ങിയോടി : ക്രൂരനായ പീഡന വീരൻ ചീങ്കണ്ണി സുരേഷ് പിടിയിൽ...


 

ചെങ്ങന്നൂർ: ഭർത്താവ് പുറത്തു പോയ തക്കം നോക്കി വീടിനുള്ളിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ കൊടുംക്രൂരനായ കുറ്റവാളി ചീങ്കണ്ണി സുരേഷ് പിടിയിൽ.

ആലപ്പുഴ ചെങ്ങന്നൂരിലാണ് ചിങ്കണ്ണി സുരേഷ് എന്ന കൊടും ക്രമിനൽ വീടിനുള്ളിൽ കയറി യുവതിയെ, ഇവരുടെ ഭർത്താവില്ലാത്ത സമയത്ത് ആക്രമണം നടത്തിയത്.പിരളശേരി കല്ലുമഠത്തിൽ ചീങ്കണ്ണി സുരേഷ് എന്നറിയപ്പെടുന്ന സുരേഷ് ആണ് പിടിയിലായത് . കഴിഞ്ഞദിവസം വൈകിട്ടോടുകൂടിയാണ് സംഭവം.

വീട്ടിൽ തനിച്ചായിരുന്ന 48 കാരിയായ വീട്ടമ്മയെയാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്. ഭർത്താവ് വീട്ടിലുണ്ടോ എന്ന് അന്വേഷിച്ചാണ് പ്രതിയായ സുരേഷ് എത്തിയത്. വീട്ടമ്മ തനിച്ചാണെന്ന് വ്യക്തമായതോടെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

വീട്ടമ്മയുടെ വസ്ത്രങ്ങളും ഇയാൾ വലിച്ചുകീറി. പുറത്തുപോയിരുന്ന ഭർത്താവ് തിരികെ എത്തിയതോടെ പ്രതി ഓടി രക്ഷപെട്ടു. അവശയായ വീട്ടമ്മ ആശുപത്രിയിൽ ചികിൽസതേടിയശേഷം പൊലീസിൽ പരാതി നൽകുകയായിരുന്നു.

ചെങ്ങന്നൂർ എസ്ഐ വി .ബിജുവിൻറെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ആറൻമുളയിൽ ഒരു പീഡനശ്രമകേസിലും ചെങ്ങന്നൂരിൽ അടിപിടികേസിലും സുരേഷ് പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. കോവിഡ് പരിശോധനയ്ക്കുശേഷം പ്രതിയെ റിമാൻഡ് ചെയ്തു നിരീക്ഷണകേന്ദ്രത്തിലാക്കി.

Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget