‘ബെൻസി’ല്‍ കൂടൊരുക്കി പ്രാവുകള്‍; കാറിലും ഹംദാന് പ്രിയം ആ ജീവനുകള്‍: വിഡിയോ

 ‘ബെൻസി’ല്‍ കൂടൊരുക്കി പ്രാവുകൾ ; കാറിലും ഹംദാന് പ്രിയം ആ ജീവനുകള്‍: 

പ്രാവു  കൂട് കൂട്ടിയത് ബെൻസ് കാറിൽ. അതും ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ കാറിൽ. ഇപ്പോൾ പ്രാവിന് കൂട്ടിലെ മുട്ടകള്‍ വിരിഞ്ഞതിന്റെ വിഡിയോ പുറത്തു വിട്ടിരിക്കുകയാണ് ഹംദാൻ. കാറിനെക്കാൾ വലുത് ആ ജീവനുകളാണെന്ന് കാണിക്കുകയാണ് ഹംദാൻ. പ്രാവുകള്‍ മുട്ടയിട്ടതിനാല്‍ കുറച്ചു നാളുകള്‍ ആയി കാര്‍ ഓടിക്കാതെ മാറ്റി വച്ചിരിക്കുകയാണ് ഇദ്ദേഹം.
ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ്‌ കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ബെന്‍സ് കാറിന്റെ മുന്‍ വശത്തു കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് പ്രാവ് മുട്ടയിട്ടത്. ആരും കാറിന്റെ അടുത്തേക്ക് പോകാതിരിക്കാന്‍ അദ്ദേഹം പ്രത്യേക കയറു കൊണ്ട് വേലി കെട്ടി കാത്തു. ആ കാരുണ്യത്തണലിൽ മുട്ടകൾ വിരിഞ്ഞു . രണ്ട് കുഞ്ഞുകിളികൾ കൂടി കൂട്ടിലെത്തി. പ്രാവുകളുടെ സ്വഭാവം തങ്ങൾക്കു സുരക്ഷിതം എന്നയിടത്തു  മുട്ട ഇടുകയുള്ളു. സുരക്ഷിതം അല്ല എന്ന് തോന്നിയാൽ പ്രാവുകൾ തന്നെ മുട്ട കുത്തി പൊട്ടിച്ചു കളയും.. 

‘ചില സമയങ്ങളില്‍ ചെറിയ കാര്യങ്ങള്‍ പോലും വിലമതിക്കാനാകാത്തതാണ്’. വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് ഹംദാൻ കുറിച്ചതാണ്. പ്രാവിന്റെ മുട്ടയ്ക്ക് കരുതലായി കാര്‍ ഉപയോഗിക്കാതെ മാറ്റി വയ്ക്കുകയാണ് എന്ന് ഹംദാന്‍ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ഹംദാന്റെ സഹജീവി സ്നേഹത്തെ പ്രകീർത്തിക്കുകയാണ് ഇപ്പോൾ ലോകം. വിഡിയോ കാണാം


Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget