ഗെലോട്ടിനെ വെല്ലുവിളിക്കാൻ തണലും കാവലുമൊരുക്കിയ ബിജെപിയെ നോക്കി സച്ചിൻ പറഞ്ഞത് താൻ കോൺഗ്രസിന്റെ ശക്തനായ ഭടനെന്ന് ! കമൽനാഥല്ല താനെന്ന് തെളിയിച്ച് ഗെലോട്ടും ! രാജസ്ഥാൻ സ്വപ്‌നങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ച് ബിജെപി വീണ്ടും ഗാലറിയിലേയ്ക്ക്.

ഡല്‍ഹി: അശോക് ഗെലോട്ടിനെ വെല്ലുവിളിച്ച് രാജസ്ഥാന്‍ സര്‍ക്കാരിനെതിരെ അട്ടിമറി നീക്കവുമായി 18 എംഎല്‍എമാരുമായി ‘ വിട് ‘ വിട്ടിറങ്ങിയ സച്ചിന്‍ പൈലറ്റിന് ദിവസങ്ങളോളം തണലേകിയെങ്കിലും ഇന്ന് നിയമസഭയില്‍ അവിശ്വാസം ചര്‍ച്ചക്കെടുത്തപ്പോള്‍ പ്രതിപക്ഷ നിരയെ നോക്കി ‘പോയി പണിനോക്കാന്‍’ സച്ചിന്‍ പൈലറ്റ് പറയുന്നത്  കേട്ടിരിക്കേണ്ടിവന്നു ബിജെപിക്ക് !
മധ്യപ്രദേശിനു പിന്നാലെ മറ്റൊരു പ്രമുഖ സംസ്ഥാനത്തുനിന്നുകൂടി കോൺഗ്രസ് ഭരണത്തെ തുരത്താം എന്ന് കരുതിയിടത്താണ് ഒടുവിൽ ബിജെപിക്ക് നാണംകെടേണ്ടിവന്നത്.

സച്ചിനെ വിശ്വസിച്ചിറങ്ങിയ ബിജെപിയും, ബിജെപിയെ വിശ്വസിച്ചിറങ്ങിയ സച്ചിനും ഒടുവിൽ സർക്കാരിനെ മറിച്ചിടാനുള്ള നീക്കത്തിൽ നിന്നും പിന്മാറേണ്ടിവന്നു. കമൽനാഥല്ല അശോക് ഗെലോട്ട് എന്ന് രാജസ്ഥാൻ തെളിയിക്കുകയും ചെയ്തു.

കോൺഗ്രസിലെ യുവനിരയിൽ പ്രമുഖനായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയ്ക്കു പിന്നാലെ സച്ചിൻ പൈലറ്റിനെക്കൂടി തങ്ങളുടെ പക്ഷത്തെത്തിക്കാമെന്ന് കരുതിയ ബിജെപി പാളയങ്ങളെ നോക്കി ഇന്ന് സച്ചിൻ പറഞ്ഞു ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അടിയുറച്ച ഭടനാണ് താനെന്ന്. രാജസ്ഥാനിലെ പ്രശ്നങ്ങൾ ഡൽഹിയിലെ ഡോക്ടർ പരിഹരിച്ചെന്നും അദ്ദേഹം പറഞ്ഞു.

Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget