മുഖ്യമന്ത്രി അടക്കം സ്വയം നിരീക്ഷണത്തിൽ പോകാം എന്ന തീരുമാനമെടുത്തതിന് പിന്നാലെ ഡിവൈഎഫ്ഐയുടെ പഴയ പോസ്റ്റുകളും നിലപാടും ചോദ്യമായി...
മുഖ്യമന്ത്രി അടക്കം സ്വയം നിരീക്ഷണത്തിൽ പോകാം എന്ന തീരുമാനമെടുത്തതിന് പിന്നാലെ ഡിവൈഎഫ്ഐയുടെ പഴയ പോസ്റ്റുകളും നിലപാടും ചോദ്യമായി ഉന്നയിച്ച് യൂത്ത് കോൺഗ്രസ്. ഡിവൈഎഫ്ഐ അഭിപ്രായം പറയണം എന്നാവശ്യപ്പെട്ട് കൊണ്ടാണ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ ചോദ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
ഷാഫി പറമ്പിന്റെ കുറിപ്പ്:
ഡിവൈഎഫ്ഐ അഭിപ്രായം പറയണം . മുഖ്യമന്ത്രിയും മന്ത്രിമാരും മരണത്തിന്റെ വ്യാപാരികൾ ആയത് കൊണ്ടാണോ നിരീക്ഷണത്തിൽ പോകേണ്ടി വന്നത് ? അതോ പൊതുപ്രവർത്തകർ എന്ന നിലയ്ക്കും ജനപ്രതിനിധികൾ ആയത് കൊണ്ടും അനിവാര്യമായ ഇടപെടലുകൾ നടത്തേണ്ടി വന്നത് കൊണ്ടാണോ ? ഈ കൊടും ചതി കേരളം മറക്കില്ല എന്ന പോസ്റ്ററുണ്ടാവോ ? ക്വാറന്റൈനിൽ പോകേണ്ടി വരുന്ന ജനപ്രതിനിധികൾ ആത്മാഭിമാനമുണ്ടെങ്കിൽ സ്വന്തം മുഖത്തേക്ക് കാർക്കിച്ച് തുപ്പണമെന്ന് മുഹമ്മദ് റിയാസിന് ഇന്നും അഭിപ്രായമുണ്ടോ ? ആരും രോഗബാധിതരാവാതിരിക്കട്ടെ.
COMMENTS