എൻഡിഎ പിളർപ്പിലേക്ക്; എൽജെപിയെ സ്വീകരിക്കാൻ കോൺഗ്രസ് ഒരുങ്ങുന്നു

കൊറോണ വ്യാപക നാശം വിതക്കുന്നുടെങ്കിലും ഈ വര്ഷം തന്നെ ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ പാർട്ടികളോട് തെരഞ്ഞെടുപ്പിന് വേണ്ടി ഒരുങ്ങാൻ കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്. ഒക്ടോബർ നവംബർ മാസത്തിലായിരിക്കും തെരഞ്ഞെടുപ്പ് നടത്തുക. ഇത്തവണയും മുഖ്യമന്ത്രി നിതീഷ് കുമാറിനെ മുന്നിൽ നിർത്തിയാണ് എൻഡിഎ നിയമ സഭ തീരരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നത്. എന്നാൽ മുൻ തെരഞ്ഞെടുപ്പുകളിൽ ഒന്നും ഇല്ലത്ത തോതിലുള്ള വെല്ലുവിളികളിലൂടെയാണ് എൻഡിഎ പോയിക്കൊണ്ടിരിക്കുന്നത്. സ്വന്തം സഖ്യ കക്ഷിയായ എൽജെപി തന്നെ പല വിഷയങ്ങളിലും പ്രതിപക്ഷത്തിനൊപ്പം നിതീഷ് കുമാറിനെതിരെ രൂക്ഷമായ വിമര്ശങ്ങളാണ് നടത്തുന്നത്.

എൽജെപി നിതീഷ് കുമാറിനെതിരെ ആയുധമാകുന്നത് കോവിഡ് പ്രതിരോധം പ്രളയ പുനരുദ്ധാരണം തുടങ്ങിയ വിഷയങ്ങളിലാണ്. ബീഹാറിൽ നിതീഷ് കുമാറിനെതിരെ ജനവികാരവും വളരെ ശക്തമാണ്. ഈ വിമര്ശങ്ങള്ക്കൊപ്പം തന്നെയാണ് സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നണിക്ക് പുറത്ത് നിന്ന് മത്സരിക്കുന്ന സൂചന എൽജെപി നല്കുനന്നത്. സ്വന്തം മുന്നണിയിൽ നിന്ന് തന്നെ ഒരു കക്ഷി മുഖ്യമന്ത്രിക്കെതിരെ രംഗത്ത് വന്നത് പ്രതിപക്ഷത്തിനും കരുതാവുന്നുണ്ട്. സംസ്ഥാനത്തെ 243 സീറ്റിലും തനിച്ച് മത്സരിക്കാൻ തന്റെ പാർട്ടി തയ്യാറാണെന്നാണ് എൽജെപി ദേശിയ അദ്യക്ഷൻ ചിരാഗ് പാസ്വാൻ അഭിപ്രായപ്പെടുന്നത്. ഇതോടെ ബീഹാർ എൻഡിഎ യിലെ വിള്ളൽ കൂടുതൽ പരസ്യമായിട്ടുമുണ്ട്. സീറ്റ് പങ്കിടൽ, നേതൃത്യം, പ്രചാരണം

എന്നിങ്ങനെ എല്ലാ വിഷയങ്ങളിലും ഞങ്ങൾക്ക് ദാരണയുള്ളത് ബിജെപിയുമായാണ് വാസ്തവത്തിൽ ബിജെപിയുമായുള്ള ഞങ്ങളുടെ ബന്ധത്തിന് 15 വർഷത്തിലധികം പഴക്കമുണ്ട്. ജെഡിയു പ്രിൻസിപ്പിൽ സെക്രട്ടറി കെ സി ത്യാഗി പറഞ്ഞു. കുടിയേറ്റക്കാരുടെ പ്രതിസന്ധി കൊറോണ വൈറസ് പ്രതിരോധം വെള്ളപൊക്കം തുടങ്ങിയ വിഷയങ്ങളിൽ നിതീഷ് കുമാറിന്റെ പ്രവർത്തങ്ങളിൽ അപര്യാപ്‌തമാണെന്ന ആരോപണം എൽജെപി പ്രസിഡന്റ് ചിരാഗ് പാസ്വാൻ നിരന്തരം ആവർത്തിച്ചുകൊണ്ടിരിക്കുന്നതിനിടെയിലാണ് എൽജെപിക്കെതിരെയുള്ള നിലപാട് വ്യക്തമാക്കി കെസി ത്യാഗി രംഗത്തെത്തിയത്. അതേസമയം എൽജെപിയെ മഹാസഖ്യത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. എൻഡിഎ സഖ്യത്തിലെ ചില കക്ഷികൾ അവിടെ സന്തുഷ്ടരല്ലയെന്നും ഇവർ കോൺഗ്രസുമായി ബന്ധം സ്ഥാപികകണമെന്നും കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ അഖിലേഷ് പ്രസാദ് സിങ് നേരെത്തെ തന്നെ അഭിപ്രായപ്പെട്ടിരുന്നു.

Credit: for2k


Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget