കൊച്ചി: മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ അംഗീകരിക്കാനാവില്ലെങ്കില്‍ പിണറായിക്ക് മോദിയെപ്പോലെ മന് കി ബാത്ത് ആണ് നല്ലതെന്ന് വി....
കൊച്ചി: മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ അംഗീകരിക്കാനാവില്ലെങ്കില്‍ പിണറായിക്ക് മോദിയെപ്പോലെ മന് കി ബാത്ത് ആണ് നല്ലതെന്ന് വി.ഡി സതീശന് എംഎല്‍എ. മോദി റേഡിയോ തിരഞ്ഞെടുത്ത് ബുദ്ധിപൂര്‍വ്വമാണ്. അതാവുമ്പോള്‍ തിരിച്ച് ചോദ്യങ്ങളുണ്ടാവില്ല. വൈകുന്നേരത്തെ വാര്‍ത്താസമ്മേളനത്തിന് പകരം പിണറായിക്കും റേഡിയോ സന്ദേശമായിരുന്നു നല്ലതെന്നും വി.ഡി സതീശന് ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
നരേന്ദ്ര മോദി നല്ല ബുദ്ധിമാനാണ്. അദ്ദേഹത്തിനറിയാം എപ്പോഴാണെങ്കിലും ഭരണകൂടത്തിനെതിരെ ചോദ്യങ്ങൾ വരാം. അത് വരാതിരിക്കാനാണ് അദ്ദേഹം റേഡിയോയിലൂടെ മൻ കി ബാത്ത് തുടങ്ങിയത്. റേഡിയോ ആകുമ്പോൾ ഇങ്ങോട്ട് ആരും ചോദ്യം ചോദിക്കില്ലല്ലോ!!!വാസ്തവത്തിൽ വൈകുന്നേരത്തെ പത്രസമ്മേളനത്തിനു പകരം പിണറായി വിജയനും അത് മതിയായിരുന്നു. ആരും ഒരു ചോദ്യവും ചോദിക്കില്ലായിരുന്നു. പിന്നെ ഈ ചീത്ത പേരും കേൾക്കില്ലായിരുന്നു.
നേർരേഖ24x7 https://t.me/nerrekha
നേർരേഖ24x7 https://t.me/nerrekha
COMMENTS