ഇന്ന് ഒറ്റച്ചോദ്യം; പ്രതിപക്ഷ ‘വ്യക്തിഹത്യ’ എണ്ണിവായിച്ച് മുഖ്യമന്ത്രി;

ഇന്ന് ഒരു ചോദ്യത്തിന് മാത്രം നീണ്ട 20 മിനിറ്റ്  ഉത്തരം നൽകി വാർത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ.ചോദ്യവും ഉത്തരവും മുൻകൂട്ടി  തയ്യാറാക്കിയ രീതിയിൽ ആയിരുന്നു.  മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലെ സൈബർ അക്രമത്തെ കുറിച്ചുള്ള ചോദ്യത്തിന് നീണ്ട ചരിത്രം തന്നെ പറഞ്ഞാണ് അദ്ദേഹം മറുപടി നൽകിയത്. കോൺഗ്രസ്, ലീഗ് ജനപ്രതിനിധകളും യു‍ഡിഎഫ് അനുകൂല സൈബര്‍ സംഘങ്ങളും നടത്തിയ സൈബർ ആക്രമണങ്ങൾ എന്ന തരത്തിൽ നീണ്ട പട്ടിക തന്നെ അദ്ദേഹം തയാറാക്കി െകാണ്ടുവന്നു മറുപടി നല്‍കുകയായിരുന്നു. 
ശൈലജ ടീച്ചറോട് അസഹിഷ്ണുത ഉള്ളവർ ഉണ്ടെന്നും മന്ത്രിസഭയിലെ വനിതാ മന്ത്രിമാർ വരെ രൂക്ഷമായ സൈബർ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക്കിലെ അസഭ്യവര്‍ഷത്തിന് കോണ്‍ഗ്രസ് നേതാവിനെതിരെ വനിതയുടെ പരാതിയുണ്ട്. അസഭ്യവര്‍ഷത്തില്‍ ആറാടുന്നവരാണ് പ്രതിപക്ഷത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു. 
Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget