ടാറ്റായുടെ സുരക്ഷാ ലോക ശ്രദ്ധ നേടിയത് ആണ്.. ബിഎസ്-VI ടിയാഗൊ, ടിഗോർ മോഡലുകളുടെ വില വർധിപ്പിച്ച് ടാറ്റ മോട്ടോർസ്. രാജ്യത്ത് ന...
ടാറ്റായുടെ സുരക്ഷാ ലോക ശ്രദ്ധ നേടിയത് ആണ്..
ബിഎസ്-VI ടിയാഗൊ, ടിഗോർ മോഡലുകളുടെ വില വർധിപ്പിച്ച് ടാറ്റ മോട്ടോർസ്. രാജ്യത്ത് നടപ്പിലായ പുതിയ മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിഷ്ക്കരിച്ചതിനു ശേഷം ലഭിക്കുന്ന രണ്ടാമത്തെ വില വർധനവാണിത്.
നിലവിൽ ടാറ്റ ശ്രേണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലാണ് ടിയാഗൊ. 2020 ജൂലൈയിൽ ഹാച്ച്ബാക്കിന്റെ 5,337 യൂണിറ്റുകളാണ് ടാറ്റ നിരത്തിൽ എത്തിച്ചത്. 2019 ജൂലൈയിൽ വിറ്റ 4,689 യൂണിറ്റുകളിൽ നിന്ന് 13.82 ശതമാനം വർധനവാണ് മോഡലിന് നേടാനായത് എന്നതും ശ്രദ്ധേയമാണ്.
ബിഎസ്-VI കംപ്ലയിന്റ് അവതാരത്തിൽ ടാറ്റ ടിയാഗൊ നിലവിൽ പെട്രോൾ വേരിയന്റിൽ മാത്രമാണ് ലഭ്യമാകുന്നത്. കാറിന്റെ ബേസ് മോഡലിന് 9,000 രൂപയാണ് ഇപ്പോൾ വർധിച്ചിരിക്കുന്നത്. ഇനി മുതൽ ഈ മോഡൽ സ്വന്തമാക്കണേൽ 4.69 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും.
ടിയാഗൊയുടെ ബാക്കി പെട്രോൾ ശ്രേണിക്ക് ഇപ്പോൾ 13,000 രൂപയുടെ ഉയർച്ചയാണ് ലഭിച്ചിരിക്കുന്നത്. അതായത് XT മോഡലിന് ഇപ്പോൾ 5.33 ലക്ഷം രൂപയും XZ വേരിയന്റിന് 5.83 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയായി നൽകേണ്ടത്. നേരത്തെ ഇവയ്ക്ക് യഥാക്രമം 5.20 ലക്ഷം, 5.70 ലക്ഷം രൂപ എന്നിങ്ങനെയായിരുന്നു വില.
അതേസമയം XZ+വകഭേദത്തിന് 5.99 ലക്ഷത്തിൽ നിന്ന് 6.12 ലക്ഷം രൂപയായി ഉയർന്നു. ടിയാഗൊ XZ+ DT മോഡലിന് 6.10 ലക്ഷത്തിൽ നിന്ന് 6.23 ലക്ഷമായും വില വർധിച്ചപ്പോൾ XZA വേരിയന്റിനും 6.33 ലക്ഷം രൂപയാണ് ഇനി മുടക്കേണ്ടത്.
ഉയർന്ന മോഡലുകളായ XZA+, XZA+ DT എന്നിവയ്ക്ക് ഇനി മുതൽ യഥാക്രമം 6.62 ലക്ഷം, 6.73 ലക്ഷം രൂപ എന്നിങ്ങനെ നൽകേണം.
ടാറ്റയുടെ കോംപാക്ട് സെഡാനായ ടിഗോറിന് വില കുറച്ചത് ശ്രദ്ധേയമായി. വിപണിയിൽ അത്ര ജനപ്രിയമല്ലാത്ത വാഹനത്തിന്റെ വിൽപ്പന കൂട്ടാമെന്ന പ്രതീക്ഷയിലാണ് കമ്പനി ഇപ്പോൾ ഒരു ആനുകൂല്യം നടപ്പിലാക്കിയിരിക്കുന്നത്. ടിഗോറിന്റെ XE മോഡലിന്റെ വില 5.75 ലക്ഷം രൂപയിൽ നിന്ന് 36,000 രൂപ കുറഞ്ഞ് 5.39 ലക്ഷം രൂപയായി.
അതേസമയം ടിഗോറിന്റെ XM വേരിയന്റിന് 6.10 ലക്ഷത്തിൽ നിന്ന് 11,000 രൂപ കുറഞ്ഞ് 5.99 ലക്ഷമായി. XMA പതിപ്പിനും സമാനമായ വില കിഴിവ് ലഭിച്ചു. ഇനി മുതൽ ഈ വകഭേദം സ്വന്തമാക്കാനായി 6.49 ലക്ഷം രൂപ മുടക്കിയാൽ മതിയാകും.
COMMENTS