140 കിലോമീറ്റർ വേഗത്തിൽ വന്ന TATA NEXON അപകടത്തിൽ പെട്ടപ്പോൾ. ഗോവ; ഇന്ത്യൻ നിരത്തുകയിലുള്ള വാഹങ്ങളിൽ സുരക്ഷയുടെ കാര്യത്തിൽ ഏറെ മു...

140 കിലോമീറ്റർ വേഗത്തിൽ വന്ന TATA NEXON അപകടത്തിൽ പെട്ടപ്പോൾ.
ഗോവ; ഇന്ത്യൻ നിരത്തുകയിലുള്ള വാഹങ്ങളിൽ സുരക്ഷയുടെ കാര്യത്തിൽ ഏറെ മുൻപിലാണ് ടാറ്റായുടെ വാഹനങ്ങൾ എന്നാണ് അതികമാളുകളും അഭിപ്രായപെടുന്നത്. അതിനാൽ തന്നെ ടാറ്റായുടെ കാറുകൾ ആക്സിഡന്റിൽ പെട്ടിട്ടുള്ള പല വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആകുകയും വലിയ ചർച്ചകൾ ഉണ്ടാവുകയും ചെയ്യാറുണ്ട്. അതുപോലെയുള്ള ഒരു വീഡിയോ ആണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. ടാറ്റായുടെ കോംപാക്ട് SUV ശ്രേണിയിലുള്ള NEXON കാറിനുണ്ടായ ഒരു അപകടമാണ് വീഡിയോയിൽ ഉള്ളത്.
സംഭവം നടന്നത് ഗോവയിലാണ്. ഹൈവേയിൽ 140 കിലോമീറ്റർ വേഗത്തിൽ വന്ന വാഹനം കൊടുംവളവിൽ ഹൈവേയുടെ ഡിവൈഡറിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായിരിക്കുന്നത്. കാഴ്ച്ചയിൽ വലിയ തരത്തിലുള്ള ഒരു അപകടം തന്നെയാണ് സംഭവിച്ചത് എന്ന് മനസ്സിലാകും. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന്റെ മുന്നിലെ ഇരു ചക്രങ്ങളും ഇളകി തെറിച്ച നിലയിലാണ്.
മുൻഭാഗം സാരമായ രീതിയിൽ കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. കൂടാതെ വിൻഡ് ഷീൽഡും പൊട്ടിയ അവസ്ഥയിലാണ് എന്ന് ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്. അപകടം നടക്കുന്ന സമയം 3 പേരായിരിന്നു വാഹനത്തിലുണ്ടായിരുന്നത്. എന്നാൽ അറിയാൻ കഴിയുന്നത് മൂന്നു പേർക്കും നിസാര പരുക്കുകൾ മാത്രമാണ് പറ്റിയത് എന്നാണ്.
വാഹനത്തിനുണ്ടായ ആഘാതത്തെ പാസഞ്ചർ ക്യാബിനിലേക്കെത്താതെ തടയാൻ NEXON ണിനു കഴിഞ്ഞു. മുന്നിലെ രണ്ടു എയർ ബാഗുകളും പൊട്ടിയിട്ടുണ്ട്. മുകളിലെ റൂഫ് അകത്തേക്ക് ചുളുങ്ങിയത് ഒഴിച്ചാൽ പാസഞ്ചർ ക്യാബിനിൽ വലിയ തരത്തിലുള്ള കേടുപാടുകൾ ഒന്നും സംഭവിച്ചിട്ടില്ല എന്ന് വ്യക്തമാണ്. വീഡിയോ കാണാം.
Credit : drivekerala.com
COMMENTS