കോവിഡ് വ്യാപനം തടയുന്നതിന് എന്‍-95 മാസ്‌കുകള്‍ ഏറ്റവും ഫലപ്രദമെന്ന്

A Certain Type of N95 Mask May Do More Harm Than Good 

 ന്യൂഡൽഹി: കോവിഡിന്റെ വ്യാപനം കുറയ്ക്കുന്നതിന് എൻ95 മാസ്കുകൾ ഏറ്റവും ഫലപ്രദമാണെന്ന് ഗവേഷകരുടെ പഠന റിപ്പോർട്ട്. ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞരടങ്ങിയ ഗവേഷക സംഘം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.


ചുമ, തുമ്മൽ എന്നിവയ്ക്കിടെ പുറത്തുവരുന്ന എയ്റോസോൾ തുള്ളികൾ വഴിയാണ് പ്രധാനമായും കോവിഡ് പകരുന്നതെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു.

ഐഎസ്ആർഒയിൽ നിന്നുള്ള പദ്മനാഭ പ്രസന്ന സിംഹ, ശ്രീജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവസ്കലർ സയൻസ് ആൻഡ് റിസർച്ചിലെ പ്രസന്ന സിംഹ മോഹൻ റാവു തുടങ്ങിയവരാണ് പഠനത്തിന് നേതൃത്വം നൽകിയത്.

ഫിസിക്സ് ഓഫ് ഫ്ളൂയിഡ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ചുമയുടെ തിരശ്ചീന വ്യാപനം തടയുന്നതിന് എൻ95 മാസ്കുകൾ ഫലപ്രദമെന്ന് കണ്ടെത്തി.


'എൻ9 5 മാസ്കുകൾ ഒരു ചുമയുടെ പ്രാരംഭ ചലനവേഗത 10 ഘടകമായി വരെ കുറയ്ക്കുയും അതിന്റെ വ്യാപനം 0.1 മുതൽ 0.25 മീറ്റർ പരിമിതപ്പെടുത്തുകയും ചെയ്യുന്നു. ആവരണമില്ലാത്ത ചുമ മൂന്ന് മീറ്റർ വരെ വ്യാപിക്കാമെങ്കിലും ഒരു സാധാരണ ഡിസ്പോസിബിൾ മാസ്കിന് പോലും ഇത് 0.5 മീറ്ററിലേക്ക് താഴ്ത്താൻ സാധിക്കും' ഗവേഷകർ പറയുന്നു.

Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget