അതിശക്തമായ മഴ, മലപ്പുറത്ത് നാളെ റെഡ് അലർട്ട്, 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്

മധ്യ, വടക്കന്‍ കേരളത്തില്‍ മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. മലപ്പുറത്ത് നാളെ റെഡ് അലര്‍ട്ട്. എട്ടുജില്ലകളില്‍ ഓറഞ്ച് അലര്‍...



മധ്യ, വടക്കന്‍ കേരളത്തില്‍ മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. മലപ്പുറത്ത് നാളെ റെഡ് അലര്‍ട്ട്. എട്ടുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ്  ഓറഞ്ച് അലര്‍ട്ട്. ആലപ്പുഴയിലും കോട്ടയത്തും യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

അതേസമയം, സംസ്ഥാനത്ത് 2018 പോലെ പ്രളയസാധ്യത ഇപ്പോഴില്ലെന്ന് കേന്ദ്രജല കമ്മിഷന്‍. സംസ്ഥാനത്ത് അണക്കെട്ടുകള്‍ നിറഞ്ഞുകവിയുന്ന സാഹചര്യമില്ല. ചില നദികളില്‍ ജലനിരപ്പ് ഉയര്‍ന്നാലും അണക്കട്ടുകള്‍ക്ക് ഉള്‍ക്കൊളളാനാകുമെന്നും കേന്ദ്രജല കമ്മിഷൻ അറിയച്ചു. 

കേരളത്തിൽ വിവിധയിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും അതീവ ജാഗ്രത പാലിക്കാനും തയ്യറെടുപ്പുകൾ നടത്താനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു.

2020 ഓഗസ്റ്റ് 6 : ഇടുക്കി,വയനാട്.

2020 ഓഗസ്റ്റ് 7 : മലപ്പുറം.

2020 ഓഗസ്റ്റ് 8 : ഇടുക്കി.

2020 ഓഗസ്റ്റ് 9 : വയനാട്.

എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിതീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.5 mm ൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയാണിത്. ഇത്തരത്തിൽ അതിതീവ്ര മഴ ലഭിക്കുന്നത് അപകട സാധ്യത വർധിപ്പിക്കും. ഓഗസ്റ്റ് 6 ന് ഇടുക്കി, വയനാട് ജില്ലകളിലും ഓഗസ്റ്റ് 7 ന് മലപ്പുറം ജില്ലയിലും ഏറ്റവും ഉയർന്ന അലേർട്ട് ആയ 'റെഡ്' അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതീവ ജാഗ്രത പുലർത്തേണ്ടതാണ്.

*നിലവിൽ കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ മഴ ലഭിക്കുന്ന മലപ്പുറം ജില്ലയിലെ കിഴക്കൻ മേഖലയിലും  വയനാട്, ഇടുക്കി ജില്ലകളിലും ദുരന്ത സാധ്യത മേഖലകളിൽ ഉള്ളവരെ ഉടനെ തന്നെ മുൻകരുതലിന്റെ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റേണ്ടതാണ്. രാത്രി സമയങ്ങളിൽ മഴ ശക്തിപ്പെടുന്ന സാഹചര്യം കാണുന്നതിനാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ മുൻകരുതലിനായി പകൽ സമയം തന്നെ നിർബന്ധപൂർവ്വം ആളുകളെ മാറ്റി താമസിപ്പിക്കേണ്ടതാണ്.

മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്.  വൈകീട്ട് 7 മുതൽ പകൽ 7 വരെയുള്ള സമയത്തുള്ള മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം നിരോധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നതാണ്. ഇതിനോട് പൊതുജനങ്ങൾ പൂർണ്ണമായും സഹകരിക്കണം.

2020 ഓഗസ്റ്റ് 6 : എറണാകുളം, തൃശൂർ, പാലക്കാട്,  മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്

2020 ഓഗസ്റ്റ് 7 : എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

2020 ഓഗസ്റ്റ് 8 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

2020 ഓഗസ്റ്റ് 9 : ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 

2020 ഓഗസ്റ്റ് 6 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം.

2020 ഓഗസ്റ്റ് 7 : ആലപ്പുഴ, കോട്ടയം.

2020 ഓഗസ്റ്റ് 8 : തിരുവനന്തപുരം, കൊല്ലം.

2020 ഓഗസ്റ്റ് 9 : എറണാകുളം, തൃശൂർ, പാലക്കാട്.

2020 ഓഗസ്റ്റ് 10 : മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്.

എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. റെഡ്, ഓറഞ്ച്, യെല്ലോ അലേർട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.

പശ്ചിമഘട്ട മലനിരകളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യം കേരളത്തിലെ മറ്റ് ജില്ലകളെയും ബാധിക്കും എന്നതിനാൽ വടക്കൻ കേരളത്തിലും മധ്യ-കേരളത്തിലുമാകെ ജാഗ്രത പുലർത്തേണ്ടതുണ്ട്. 

COMMENTS

Name

Army,1,bank,3,CHARITY,9,Chellanam,1,CINEMA,24,Climate,1,Covid19,18,CRIME,6,dam,1,Dialogue,1,EDUCATION,2,Election,2,Election 2020,2,Ernakulam,1,FakeReal,1,FastTrack,4,Flood,2,FOOD,6,Gold-smuggling,1,GULF,14,Health,30,India,8,Karipur,2,kerala,382,Kerala-Flood,2,kerala-Politics,3,Latest-News,9,lottery,1,Love,1,NATIONAL,119,Onam2020,1,Parliament,1,Pathanamthitta,1,Pinarayi Vijayan,1,Politics,23,Public,2,Public Transport,1,Rain,1,Ramesh Chennithala,2,Religion,1,SPORTS,11,TATA,1,TECHNOLOGY,10,Tourism,2,Travel,1,Whatsapp,1,WORLD,52,
ltr
item
നേര്‍രേഖ24X7: അതിശക്തമായ മഴ, മലപ്പുറത്ത് നാളെ റെഡ് അലർട്ട്, 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്
അതിശക്തമായ മഴ, മലപ്പുറത്ത് നാളെ റെഡ് അലർട്ട്, 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്
https://1.bp.blogspot.com/-RshdSvJ3nPY/XywYedEPg_I/AAAAAAAAAzE/xyBY6RT6-zQtZ958USA9FoN8jNaSsStRgCLcBGAsYHQ/s640/KERAJUNE.jpg
https://1.bp.blogspot.com/-RshdSvJ3nPY/XywYedEPg_I/AAAAAAAAAzE/xyBY6RT6-zQtZ958USA9FoN8jNaSsStRgCLcBGAsYHQ/s72-c/KERAJUNE.jpg
നേര്‍രേഖ24X7
https://www.nerrekha.com/2020/08/8.html
https://www.nerrekha.com/
https://www.nerrekha.com/
https://www.nerrekha.com/2020/08/8.html
true
5026190986173234925
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content