ഇടുക്കി പെട്ടിമുടിയില്‍ 16 മൃതദേഹം കൂടി കണ്ടെത്തി. എട്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തത് സമീപത്തെ അരുവിയില്‍നിന്നാണ് കണ്ടെത്തിയത്. ഇതോടെ മരണം 42...
പെട്ടിമുടിയില്‍ മരിച്ച ആറ് വനംവകുപ്പ് താല്‍ക്കാലിക ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുമെന്ന് വനം മന്ത്രി കെ.രാജു. ആശ്രിതര്‍ക്ക് ജോലി നല്‍കുന്നതും പരിഗണിക്കും. സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ചുലക്ഷം രൂപ ആദ്യഘട്ട സഹായം മാത്രമാണെന്നും പെട്ടിമുടിയും പെരിയവരൈ പാലവും സന്ദര്‍ശിച്ച ശേഷം മന്ത്രി പറഞ്ഞു.
രാജമല ദുരന്തനിവാരണത്തിന്റെ നേതൃത്വം മുഖ്യമന്ത്രി ഏറ്റെടുക്കേണ്ടിയിരുന്നുവെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരന്. പെട്ടിമുടിയില്‍ അപകടസ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തനിവാരണത്തിന് അനുവദിക്കുന്ന പണം എന്തു ചെയ്യുന്നുവെന്ന് പരിശോധിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പെട്ടിമുടി സന്ദർശിക്കണമെന്നും വരാത്തതിൽ നാട്ടുകാർക്ക് അതൃപ്തിയുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിവേചനം കാണിക്കാതെ ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്കും പത്തുലക്ഷം രൂപ ധനസഹായം നല്‍കണമെന്നും ചെന്നിത്തല പറഞ്ഞു. പെട്ടിമുടിയില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദേഹം.
കാണാതായവര്‍ക്കായി തിരച്ചില്‍നടത്തുന്ന എന്‍.ഡി.ആര് എഫ് സംഘത്തിന് നേതൃത്വം നല്‍കുന്നത് മലയാളി രേഖ നമ്പ്യാരാണ്. കഴിഞ്ഞ കൊല്ലം പുത്തുമലയിലും കവളപ്പാറയിലും തിരച്ചിലിന് രേഖ നമ്പ്യാര്‍ നേതൃത്വം നല്‍കിയിരുന്നു. തിരച്ചിലിന് പ്രതികൂല കാലാവസ്ഥ വെല്ലുവിളിയുയര്‍ത്തുന്നു.
COMMENTS