ഇന്ത്യയിൽ നിന്നും കൂടുതൽ വീമാനങ്ങൾ ഒമാനിലേക്ക്; മസ്ക്കറ്റ് എയർപോർട്ടിലേക്ക് എത്തുന്നത് 8 രാജ്യങ്ങളിൽ നിന്നായി 25 സർവീസുകൾ

 

മസ്‌ക്കറ്റ്: ഇന്ത്യയിൽ നിന്ന് 9 വിമാനങ്ങൾ സുൽത്താനേറ്റിലേക്ക് സർവീസ് നടത്തുമെന്ന് ഒമാൻ എയർപോർട്ട് അധികൃതർ അറിയിച്ചു. ഇതുൾപ്പെടെ ലോകത്തിലെ 8 രാജ്യങ്ങളിൽ നിന്നും 25 വിമാനങ്ങളാണ് ഇന്ന് ഓമനിലേക്കെത്തുക. ഇതിനൊപ്പം തന്നെ മസ്‌ക്കറ്റ് എയർ പോർട്ടിൽ നിന്നും ഇന്ന് 24 വിമാനങ്ങൾ മറ്റ് രാജ്യങ്ങളിലേക്ക് പുറപ്പെടുകയും ചെയ്യും.

ഇന്ത്യയിൽ നിന്നെത്തുന്ന വിമാനങ്ങളിൽ കൊച്ചി, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നും 2 സർവീസുകൾ വീതവും, തിരുവനന്തപുരം, കോഴിക്കോട്, മുംബൈ, ഡൽഹി, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്നും ഓരോ സർവീസുകൾ വീതവുമാകും ഉണ്ടാകുക.

ഇന്ത്യയ്ക്ക് പുറമെ ഈജിപ്തിൽ നിന്നും 4 വിമാനങ്ങളും, ഖത്തറിൽ നിന്നും 3 എണ്ണവും, യു.എ.ഇ യിൽ നിന്നും 2 സർവീസുകളും, ബംഗ്ലാദേശ്, സൗദി അറേബ്യാ, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും ഓരോ സർവീസുകളും ഇന്ന് ഓമനിലേക്കെത്തും. ഇതിന് പുറമെ സലാല – മസ്‌ക്കറ്റ് റൂട്ടിൽ 3 അഭ്യന്തര സർവീസുകളും ഇന്നു മുതൽ ഉണ്ടാകും. 


Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget