ബെയ്റൂട്ട് ശക്തമായ സ്ഫോടനത്തിൽ മരണം 78 ആയി, 4000 പേർക്ക് ഗുരുതരമായ പരിക്ക്, രക്ഷാപ്രവർത്തനം തുടരുന്നു


ലെബനന്‍ തലസ്ഥാനമായ ബെയ്റൂട്ടിലുണ്ടായ സ്ഫോടന പരമ്പരയില്‍ 78 പേര്‍ കൊല്ലപ്പെട്ടു.  4000 പേര്‍ക്ക് പരുക്കേറ്റു. പലരുടേയും നില ഗുരുതരമാണ്. സ്ഫോടനം നടന്ന കെട്ടിടത്തിന്‍റെ 10 കിലോമീറ്റര്‍ വരെ ചുറ്റളവിലുള്ള   കെട്ടിടങ്ങള്‍ക്കു സാരമായ കേടുപാട് സംഭവിച്ചിട്ടുണ്ടെന്നാണ് നിഗമനം. 

തലസ്ഥാനമായ ബെയ്റൂട്ടിലെ തുറമുഖത്തിന് സമീപത്ത് വൈകിട്ടോടെയാണ് വന്‍ സ്ഫോടനമുണ്ടായത്.  കിലോമീറ്ററുകളോളം അകലെവരെ പ്രകമ്പനം കൊണ്ടു. ഒട്ടേറെ കെട്ടിടങ്ങൾ തകർന്നുവീണു  കാരണമന്വേഷിച്ചിറങ്ങിയവരെ ഞെട്ടിച്ച് വീണ്ടും സ്ഫോടനം.

തുറമുഖത്ത് സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്ന വെയർഹൗസിലാണ് സ്ഫോടനമുണ്ടായത്. വെയര്‍ഹൗസിലെ അമോണിയം  നെട്രേറ്റ് സൂക്ഷിച്ചിരുന്ന ഗോഡൗണുകളിലാണ് സ്ഫോടനുമുണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കി. 
പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് പ്രധാമിക വിവരം. ലബനന്റെ മുൻ പ്രധാനമന്ത്രി റഫീഖ് ഹരീരി 2005ല്‍ കാർബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട കേസിലെ വിധി വരാനിരിക്കെയാണ് സ്ഫോടനം എന്നതും ശ്രദ്ധേയമാണ്.

Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget