നേട്ടത്തിന്റെ നെറുകയില്‍ വീണ്ടും യു.എ.ഇ; ആഗോള പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നടത്തിയത് 60 ലക്ഷം കോവിഡ് പരിശോധന.

ദുബൈ: കോവിഡ് പരിശോധനയില്‍ ലോക രാഷ്ട്രങ്ങള്‍ക്ക് മാതൃകയായി യു.എ.ഇ. ഇതുവരെ 60 ലക്ഷം കോവിഡ് ടെസ്റ്റുകളാണ് യു.എ.ഇ നടത്തിയത് എന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. പത്തുലക്ഷം പേരില്‍ നടത്തുന്ന പരിശോധന പ്രകാരം ആഗോള തലത്തില്‍ ഒന്നാമതാണ് രാജ്യം.

പരിശോധനയ്ക്കായി വിപുലമായ സൗകര്യങ്ങളാണ് രാജ്യത്ത് ഒരുക്കിയിട്ടുള്ളത്. ഈയിടെ ഏഴു ഇമാറാത്തിലും 14 ഡ്രൈവ് ത്രൂ പരിശോധനാ കേന്ദ്രങ്ങള്‍ ഒരുക്കിയതായി ആരോഗ്യമന്ത്രി അബ്ദുല്‍ റഹ്മാന്‍ അല്‍ ഉവൈസ് വ്യക്തമാക്കി. ഷാര്‍ജ, അബുദാബി, ദുബൈ, അജ്മാന്‍, ഫുജൈറ എന്നിവിടങ്ങളിലെ പരിശോധനാ കേന്ദ്രങ്ങള്‍ക്ക് പുറമേയാണിത്.

പരിശോധാ കേന്ദ്രത്തിനൊപ്പം മെഡിക്കല്‍ ഗവേഷണത്തിനായി പുതിയ ഇന്‍സ്റ്റിറ്റ്യൂട്ടും കഴിഞ്ഞ ദിവസം രാജ്യത്ത് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. മുഹമ്മദ് ബിന്‍ റാഷിദ് മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മുന്നൂറോളം ഗവേഷകരാണ് പകര്‍ച്ച വ്യാധികളുടെ ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ദുബൈയിലെ ആദ്യത്തെ സ്വതന്ത്ര ബയോ മെഡിക്കല്‍ റിസര്‍ച്ച് സെന്ററാണിത്. ആഗോള ആരോഗ്യസുരക്ഷയില്‍ സജീവ സംഭാവന നല്‍കുന്ന കേന്ദ്രമായി ഇതു മാറുമെന്ന് മന്ത്രി പറഞ്ഞു.

രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്ന കോവിഡ് വാക്‌സിന്‍ പരിശീലനത്തിന് വിജയകരമായ ഫലങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്ന് മന്ത്രി പറഞ്ഞു. മൂന്നാം ഘട്ടത്തില്‍ നിര്‍ണായകമായ വഴിത്തിരിവാണ് ഉണ്ടായിട്ടുള്ളത്. വോളണ്ടിയര്‍മാര്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പരീക്ഷണത്തിന്റെ ഭാഗമായ എല്ലാവര്‍ക്കും നന്ദി അറിയിക്കുകയാണ്. യു.എ.ഇക്കു മാത്രമല്ല, ലോകത്തുടനീളമുള്ള കോടിക്കണക്കിന് പേര്‍ക്ക് ഇതുമൂലം നേട്ടമുണ്ടാകും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget