5 നുഴഞ്ഞുകയറ്റക്കാരെ വെടിവെച്ചു കൊന്നു; ആശങ്ക പുകഞ്ഞ് അതിർത്തി, സുരക്ഷ ശക്തമാക്കി


അമൃതസര്‍: പഞ്ചാബിലെ ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയില്‍ അഞ്ച് നുഴഞ്ഞുകയറ്റക്കാരെ ബിഎസ്എഫ് വെടിവച്ചുകൊന്നു. താന്‍തരണ്‍ ജില്ലയിലെ ഖെംകരന്‍ അതിര്‍ത്തിയിലാണ് സംഭവം. പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചവരെയാണ് സൈന്യം വെടിവച്ചു കൊലപ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നുഴഞ്ഞുകയറ്റക്കാര്‍ വെടിയുതിര്‍ത്തുവെന്നും ഈ വേളയില്‍ തിരിച്ച് വെടിവയ്ക്കുകയായിരുന്നുവെന്നും അവര്‍ അറിയിച്ചു.

അതിര്‍ത്തി വഴി ചിലര്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് മേഖലയില്‍ നിരീക്ഷണം ശക്തമാക്കിയിരിക്കെയാണ് സംഭവം. കൂടുതല്‍ പേര്‍ സംഘത്തിലുണ്ടോ എന്ന് പരിശോധിച്ച് വരികയാണ്. അതിര്‍ത്തിയിലെത്തിയ ചിലരെ ബിഎസ്എഫ് വെള്ളിയാഴ്ച രാത്രി മുതല്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ശനിയാഴ്ച രാവിലെയാണ് വെടിവച്ചത്.

അതിര്‍ത്തിയില്‍ പുല്ല് നിറഞ്ഞ പ്രദേശത്തുകൂടെയാണ് നുഴഞ്ഞുകയറ്റക്കാര്‍ എത്തിയത്. ഇവരില്‍ നിന്ന് എകെ 47നും പിസ്റ്റളുകളും ബിഎസ്എഫ് കണ്ടെടുത്തു. കൂടുതല്‍ ആയുധങ്ങള്‍ ഇവര്‍ കൊണ്ടുവന്നിട്ടുണ്ടാകാം എന്നാണ് ബിഎസ്എഫിന്റെ സംശയം. തുടര്‍ന്ന് മേഖലയില്‍ വ്യാപകമായ പരിശോധന നടത്തിവരികയാണ്. അതിര്‍ത്തിയില്‍ ഒരു സംഭവത്തില്‍ 5 നുഴഞ്ഞുകയറ്റക്കാര്‍ കൊല്ലപ്പെടുന്നത് ആദ്യമാണ്.

പാകിസ്താനുമായി 3300ലധികം കിലോമീറ്റര്‍ വരുന്ന അതിര്‍ത്തിയാണ് ഇന്ത്യയ്ക്കുള്ളത്. പഞ്ചാബ് മാത്രം 553 കിലോമീറ്റര്‍ പങ്കിടുന്നുണ്ട്. കൂടാതെ ജമ്മു കശ്മീര്‍, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവയുമായും പാകിസ്താന്‍ അതിര്‍ത്തി പങ്കിടുന്നു. പുതിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ദില്ലിയിലും യുപിയിലും പ്രത്യേകം സുരക്ഷ വര്‍ധിപ്പിച്ചു. ദില്ലിയില്‍ ഐസിസ് ഭീകരനെന്ന് സംശയിക്കുന്ന വ്യക്തിയെ പോലീസ് പിടികൂടിയതിനെ തുടര്‍ന്നാണിത്.

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget