ഇടുക്കി പെട്ടിമുടിയിൽ ഇന്ന് രണ്ടുപേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതോടെ മരണം 58 ആയി. ഇനി 12 പേരെ കൂടിയാണ് കണ്ടെത്താൻ ഉള്ളത്. രണ്ടു വളർത്തു ന...
ഇടുക്കി പെട്ടിമുടിയിൽ ഇന്ന് രണ്ടുപേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതോടെ മരണം 58 ആയി. ഇനി 12 പേരെ കൂടിയാണ് കണ്ടെത്താൻ ഉള്ളത്. രണ്ടു വളർത്തു നായ്ക്കളാണ് പെട്ടിമുടിയാറിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്.
കഴിഞ്ഞ 9 ദിവസമായി പെട്ടിമുടിയിലെ ദുരന്ത ഭൂമിയിൽ ഉറ്റവരെ തിരയുകയായിരുന്നു മുരുകനും, വളർത്തു നായ്ക്കളായ റോസും ടൈഗറും. ഉരുൾപൊട്ടലിൽ നിന്ന് തലനാരിഴക്കാണ് രക്ഷപെട്ടതെങ്കിലും, പ്രിയപ്പെട്ടവരെല്ലാം ഒറ്റരാത്രികൊണ്ട് മണ്ണോടു ചേർന്നിരുന്നു.
ഈ തിരച്ചിലിനൊടുവിൽ പെട്ടിമുടിയാറിനു മൂന്ന് കിലോമീറ്റർ താഴെ നിന്ന് ഇവർ രണ്ടു സ്ത്രീകളുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഈ തിരച്ചിൽ ഇപ്പോഴും തുടരുകയാണ്..
കാരണം മണ്ണിലും കുത്തൊഴുക്കിലും മറഞ്ഞവരെല്ലാം റോസിന്റെയും ടൈഗറിന്റെയും സ്നേഹിതരായിന്നു. കഴിഞ്ഞ ദിവസം രണ്ടു വയസുകാരി ധനുഷ്കയുടെ മൃതദേഹം കണ്ടത്തിയതും കുവിയെന്ന വളർത്തുനായ ആയിരുന്നു.
ലഭിച്ച മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത വിധം അഴുകിയ നിലയിലാണ്. അതുകൊണ്ട് ഡി എൻ എ സാമ്പിളുകളും ശേഖരിക്കുന്നുണ്ട്. അവസാന ആളെയും കണ്ടെത്തുംവരെ തിരച്ചിൽ തുടരാനാണ് ജില്ലാ ഭരണകൂടത്തിന്റെയും തീരുമാനം.
പെട്ടിമുടിയിലെ ഉരുൾപൊട്ടലിൽ തകർന്ന മൂന്ന് ഏക്കർ ഭൂമിയിൽ കൂടുതൽ ആഴത്തിൽ കുഴിച്ചും പരിശോധന തുടരുകയാണ്.
COMMENTS