കോവിഡ് പ്രതിരോധത്തിനുള്ള സ്പുട്നിക് 5 വാക്സീന് ലഭ്യമാക്കാനും ഇന്ത്യയില്‍ നിര്‍മിക്കാനും റഷ്യയുമായി ചര്‍ച്ച പുരോഗമിക്കുന്നതായി കേന്ദ്ര ആരോഗ്...
കോവിഡ് പ്രതിരോധത്തിനുള്ള സ്പുട്നിക് 5 വാക്സീന് ലഭ്യമാക്കാനും ഇന്ത്യയില്‍ നിര്‍മിക്കാനും റഷ്യയുമായി ചര്‍ച്ച പുരോഗമിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗം മാറിയ വ്യക്തിക്ക് കോവിഡ് വീണ്ടും വരാനുള്ള സാധ്യത അപൂര്‍വമാണ്. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരില്‍ പകുതിയില്‍ അധികവും അറുപത് വയസിന് മുകളിലുള്ളവരാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കോവിഡ് ബാധിച്ച് അറുപത് വയസിന് മുകളിൽ പ്രായമുള്ള 51 ശതമാനം പേരാണ് മരിച്ചത്.
റഷ്യന്‍ വാക്സീന് ലഭ്യമാക്കാനും ഇന്ത്യയില്‍ നിര്‍മിക്കാനും ചര്‍ച്ചകള്‍ നടക്കുന്നു. ചില കാര്യങ്ങളില്‍ തീരുമാനമായെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ത്യയില്‍ മൂന്ന് വാക്സീനുകളുടെ പരീക്ഷണം വിവിധ ഘട്ടങ്ങളിലാണ്. ഇതുകൂടാതെ മൂന്നു വാക്സീനുകള്‍ കൂടി പരീക്ഷണത്തിന് സജ്ജമാണ്. കോവിഡ് പുതിയ വൈറസാണ്. രോഗിയുടെ പ്രതിരോധശേഷി, വൈറസിന്റെ രൂപമാറ്റം എന്നിവ ആശ്രയിച്ചാകും രോഗം വീണ്ടും വരാനുള്ള സാധ്യത. ഇക്കാര്യത്തില്‍ ഭയപ്പെടേണ്ട സാഹചര്യമില്ല. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരില്‍ 69 ശതമാനവും പുരുഷന്മാരാണ്. ചികില്‍സയിലുള്ളവരില്‍ 1.92 ശതമാനം മാത്രമാണ് െഎസിയുവിലുള്ളത്. 0.29ശതമാനം രോഗികള്‍ക്ക് മാത്രമാണ് വെന്റിേലറ്റര്‍ സഹായം വേണ്ടത്.
രാജ്യത്ത് 24 മണിക്കൂറിനിടെ 60,975 കോവിഡ് കേസും 848 മരണവും റിപ്പോര്‍ട്ട് ചെയ്തു. 66,550 പേര്‍ക്കു കൂടി രോഗം ഭേദമായി. ഇതുവരെ 31,67,323 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 58,390. ചികില്‍സയിലുള്ളത് 7,04,348 രോഗികള്‍. 24,04,585 പേര്‍ക്ക് രോഗം ഭേദമായി. മരണ നിരക്ക് 1.84 ശതമാനവും രോഗമുക്തി നിരക്ക് 75.92 ശതമാനവുമാണ്. ഇന്നലെ മാത്രം 9,25,383 സാംപിള്‍ പരിശോധിച്ചു. ഇന്നലെവരെ ആകെ പരിശോധിച്ചത് 3,68,27,520 സാംപിളാണ്.
COMMENTS