കുട്ടനാട്ടിൽ ജനജീവിതം ദുസ്സഹമാക്കി ജലനിരപ്പ്. കൈനകരിയിൽ രണ്ടു പാടശേഖരങ്ങളിലുണ്ടായ മടവീഴ്ചയിൽ അഞ്ഞൂറോളം വീടുകൾ വെള്ളത്തിലായി. കുട്ടനാട്ടിൽ ...
കുട്ടനാട്ടിൽ ജനജീവിതം ദുസ്സഹമാക്കി ജലനിരപ്പ്. കൈനകരിയിൽ രണ്ടു പാടശേഖരങ്ങളിലുണ്ടായ മടവീഴ്ചയിൽ അഞ്ഞൂറോളം വീടുകൾ വെള്ളത്തിലായി. കുട്ടനാട്ടിൽ മാത്രം ഏഴു ദുരിതാശ്വാസ ക്യാംപുകൾ തുറക്കും. ആലപ്പുഴ ചങ്ങനാശ്ശേരി റോഡിൽ ഗതാഗതം തടസപ്പെട്ടു.
അതേസമയം, വെള്ളപ്പൊക്കം രൂക്ഷമായ കോട്ടയത്ത് സ്ഥിതി സങ്കീർണമാക്കി മഴ കനത്തു. ആറുകൾ കരകവിഞ്ഞ് അപകടപരിധിയും താണ്ടിയതോടെ ജില്ലയിലെ റോഡുകളിൽ ഗതാഗതം തടസപ്പെട്ടു. ജില്ലയിൽ കൂടുതൽ ദുരിതാശ്വാസ ക്യാംപുകൾ തുറന്ന് ജനങ്ങളെ സുരക്ഷിതാക്കാനുള്ള നടപടികളും ഊർജിതം.
സംസ്ഥാനത്ത് കനത്തമഴയും വെള്ളക്കെട്ടും തുടരുന്നു. ഏഴ് ജില്ലകളില്‍ റെഡ് അലേര്‍ട്ടും ആറ് ജില്ലകളില്‍ ഒാറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു. വരും മണിക്കൂറുകളില്‍ തീവ്രമഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. മലയോരമേഖലയിലും നദികള്‍ക്ക് സമീപവും താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശം.
COMMENTS