അവസാനഘട്ട പരീക്ഷണം വിജയിച്ചാൽ ഡിസംബറിൽ വിപണിയിൽ എത്തുമെന്ന് കരുതുന്ന കോവീഷിൽഡ് വാക്സീന് കുത്തിവയ്ക്കേണ്ടി വരുക രണ്ടു ഡോസ്. ആദ്യ ഡോസ് കുത്...
അവസാനഘട്ട പരീക്ഷണം വിജയിച്ചാൽ ഡിസംബറിൽ വിപണിയിൽ എത്തുമെന്ന് കരുതുന്ന കോവീഷിൽഡ് വാക്സീന് കുത്തിവയ്ക്കേണ്ടി വരുക രണ്ടു ഡോസ്. ആദ്യ ഡോസ് കുത്തിവയ്പ് എടുത്തു 29 ാം ദിവസമായിരിക്കും രണ്ടാം ഡോസ് കുത്തിവയ്പ് എടുക്കേണ്ടി വരുകയെന്നും സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡയറക്ടര്‍ പുരോഷോത്തമന്‍ സി.നമ്പ്യാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. രണ്ടാംഡോസ് എടുത്തുകഴിഞ്ഞാല്‍ പ്രതിരോധശേഷി ജീവിതകാലം മുഴുവന്‍ നിലനില്ക്കും. നിലവിലെ അവസ്ഥയില്‍ ഒരു വ്യക്തിക്ക് വാക്സിനേഷനെടുക്കാന്‍ 500 രൂപ ചെലവ് വരും. ഒരു ഡോസിന് 250 രൂപയാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന തുക.
COMMENTS