എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടു. റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം താഴ്ചയിലേക്ക് വീണു. ദുബായില്‍ നിന...
എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടു. റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം താഴ്ചയിലേക്ക് വീണു. ദുബായില്‍ നിന്നെത്തിയ വിമാനത്തില്‍ 177 യാത്രക്കാരുണ്ടായിരുന്നു. വിമാനത്തിന് സാരമായ കേടുപാടുകള്‍. യാത്രക്കാര്‍ക്ക് പരുക്കുമുണ്ട്. പരുക്കേറ്റ യാത്രക്കാരെ ആശുപത്രികളിലേക്ക് മാറ്റുന്നു. വിമാനം 35 അടിയോളം താഴ്ചയിലേക്ക് വീണുവെന്ന് T.V.ഇബ്രാഹിം എംഎല്‍എ പറഞ്ഞു.
റൺവേയിൽനിന്ന് തെന്നിമാറിയ വിമാനം രണ്ടു ഭാഗമായി മുറിഞ്ഞു. 1344 ദുബായ്–കോഴിക്കോട് വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിൽനിന്ന് പുക ഉയരുന്നുണ്ട്. ലാൻഡിങ്ങിനിടെയാണ് അപകടം സംഭവിച്ചതെന്ന് റിപ്പോർട്ടുകൾ.
എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. ദുബായിൽ നിന്നു കോഴിക്കോട്ടേക്കെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് (IX1344) അപകടത്തിൽ പെട്ടത്. വിഡിയോ സ്റ്റോറി കാണാം.
COMMENTS