177 യാത്രക്കാരും 6 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. രാത്രി 8 മണിയോടെയാണ് സംഭവം. 100ൽ അധികം യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. സഹ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വിമാനത്തിലെ ഇന്ധനം ചോരുന്നതായി റിപ്പോർട്ടുണ്ട്.
വിമാനത്തിന്റെ മുൻഭാഗത്തുള്ള യാത്രക്കാർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കൊണ്ടോട്ടി റിലീഫ് ആശുപത്രിയിലും ചിലരെ കോഴിക്കോട് മെഡിക്കൽ കോളേജിലേയ്ക്കും കൊണ്ടുപോയിട്ടുണ്ട്
ദുബായിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസാണ് ലാൻഡിങ്ങിനിടെ തെന്നിമാറി 35 അടി താഴ്ചയിലേയ്ക്ക് വീണത്. വിമാനത്തിൽനിന്ന് പുക ഉയർന്നെങ്കിലും തീ പിടിക്കാതിരുന്നവതുമൂലം വൻ ദുരന്തം ഒഴിവായി.
സംഭവ സമയത്ത് കനത്ത മഴയുണ്ടായിരുന്നു. ലാൻഡിങ്ങിനിടെ തെന്നിമാറി കൊണ്ടോട്ടി-കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിന്റെ ഭാഗത്തേക്ക് വീഴുകയുമായിരുന്നു.
ഫയർ ഫോഴ്സും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസിന്റെ ലഭ്യതക്കുറവുണ്ടെന്നാണ് റിപ്പോർട്ട്.
COMMENTS