ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ കോവിഡ് ക്വാറന്റീൻ കേന്ദ്രമായ ഹോട്ടലിൽ തീപിടിത്തം. ഏഴ് പേർ മരിച്ചു. 20 പേരെ രക്ഷപ്പെടുത്തി. പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം. പരുക്കേറ്റ 15 ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ 2 പേരുടെ നില ഗുരുതരമാണ്.
നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. രക്ഷാപ്രവർത്തനം തുടരുന്നു. കഴിഞ്ഞ ആഴ്ച ഗുജറാത്തിലെ അഹമ്മദാബാദില്‍ സ്വകാര്യ കോവിഡ് ആശുപത്രി തീപിടിത്തത്തെ തുടർന്ന് 8 പേർ മരിച്ചിരുന്നു.
COMMENTS