കടലാക്രമണം ചെറുക്കാന്‍ ശക്തമായ കടല്‍ഭിത്തിയെന്ന ആവശ്യവുമായി ചെല്ലാനം ജനകീയ വേദി നടത്തുന്ന റിലേ നിരാഹാല സമരം 300 ദിവസം പിന്നിട്ടു. പ്രതീകാത്മ...
കടലാക്രമണം ചെറുക്കാന്‍ ശക്തമായ കടല്‍ഭിത്തിയെന്ന ആവശ്യവുമായി ചെല്ലാനം ജനകീയ വേദി നടത്തുന്ന റിലേ നിരാഹാല സമരം 300 ദിവസം പിന്നിട്ടു. പ്രതീകാത്മായി കടല്‍ കോരി വറ്റിച്ചും, കടലില്‍ ശയനം നടത്തിയുമൊക്കെയായിരുന്നു സമരത്തിന്റെ മുന്നൂറാം ദിവസത്തിലെ ചെല്ലാനം ജനതയുടെ വേറിട്ട പ്രതിഷേധം.
2018 ല്‍ ആഞ്ഞടിച്ചെത്തിയ ഒാഖിക്കൊപ്പമെത്തിയ ദുരിതം ചെല്ലാനംകാരെ വിട്ടൊഴിഞ്ഞിട്ടില്ല. വര്ഷകാലമെന്നോ വേനലെന്നോ വ്യത്യാസമില്ലാതെ കരയിേലക്ക് ഇരച്ചെത്തുന്ന തിരമാലകള്‍. കടല്‍വെള്ളം തിരിച്ചിറങ്ങുന്നത് വീട്ടിനകത്തെ സകല വസ്തുക്കളും നശിപ്പിച്ചുകൊണ്ടാണ്. ചെല്ലാനത്ത് കടല്‍ഭിത്തി സ്ഥാപിക്കാമെന്ന വാഗ്ദാനങ്ങള്‍ അധികൃതര്‍ പാലിക്കാതായതോടെയാണ് കഴിഞ്ഞ ഒക്ടോബറില്‍ തീരദേശജനത പ്രക്ഷോഭത്തിലേക്ക് നീങ്ങിയത്. അന്നാരംഭിച്ച റിലേ നിരാഹാര സമരമാണ് മുന്നൂറാം ദിവസത്തിലേക്ക് കടന്നത്. വാച്ചാക്കല്‍, കമ്പനിപ്പടി, ബസാര്‍, വേളാങ്കണ്ണി തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു സാമൂഹിക അകലം പാലിച്ചുള്ള സമരപരിപാടികള്‍. സ്ത്രീകളും കുട്ടികളും സമരത്തില്‍ അണിനിരന്നു
ചെല്ലാനം തീരത്തെ കടലാക്രമണത്തിന് ശാശ്വത പരിഹാരം ഉണ്ടാകും വരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് ചെല്ലാനം ജനതയുടെ തീരുമാനം
COMMENTS