പി.പി. ഇ കിറ്റുകള്‍ വാങ്ങിയതില്‍ ഒരു ക്രമക്കേടുമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. മുന്‍മന്ത്രി എം.കെ.മുനീറാണ് നിയമസഭയില്‍ അഴിമതി ആരോപിച്ച...
പി.പി. ഇ കിറ്റുകള്‍ വാങ്ങിയതില്‍ ഒരു ക്രമക്കേടുമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. മുന്‍മന്ത്രി എം.കെ.മുനീറാണ് നിയമസഭയില്‍ അഴിമതി ആരോപിച്ചത്. മുന്നൂറുരൂപയ്ക്കും പിപിഇ കിറ്റ് കിട്ടും. ഗുണനിലവാരം ഉണ്ടാവില്ല. ഇ–മാര്‍ക്കറ്റില്‍ ലഭ്യമായ ഏറ്റവും കുറഞ്ഞനിരക്കിലാണ് കിറ്റുകള്‍ വാങ്ങിയത്. കോവിഡ് നേരിടാന്‍ ചെലവിട്ട ഓരോരൂപയ്ക്കും കണക്കുണ്ട്. ഓഡിറ്റിന് തയാറാണ്. കോവിഡ് പോരാട്ടത്തില്‍ കേരളത്തിന്റെ സ്ഥാനം ഒട്ടുംമോശമല്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
കോവിഡ് കാലത്തെ വൻ തീവെട്ടിക്കൊള്ള നടന്നതായി ആരോപിച്ച് എം.കെ മുനീർ രംഗത്തെത്തിയിരുന്നു. പിപിഇ കിറ്റ് വാങ്ങുന്നതിലെ അഴിമതിയാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. 350 രൂപയ്്ക്ക് പി.പി.ഇ കിറ്റ് കിട്ടുമ്പോള്‍ സര്‍ക്കാര്‍ വാങ്ങുന്നത് 1500 രൂപയ്ക്കാണ്. ഒരു ദിവസം 1500 രൂപയ്ക്ക് പിപിഇ കിറ്റ് വാങ്ങും. പിറ്റേ ദിവസം 300 രൂപയ്ക്ക്. തെളിവുകൾ സഹിതമാണ് തന്രെ ആരോപണമെന്നും അദ്ദേഹം പറഞ്ഞു. 1999 രൂപയുളള ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ 5000 രൂപയ്്ക്കാണ് വാങ്ങിയത്.
ഇത് കോവിഡ് കാലത്തെ പുതിയ തീവെട്ടിക്കൊള്ളയാണെന്ന് മുനീർ വ്യക്തമാക്കി. പിപിഇ കിറ്റിൽ ആരോഗ്യപ്രവർത്തകർ വിയർത്തൊലിച്ച് ജോലി ചെയ്യുമ്പോൾ അവർക്ക് മതിയായ ശമ്പളം പോലും കൊടുക്കാതെയാണ് ഈ തീവെട്ടിക്കൊള്ള നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
COMMENTS