മൂന്നാർ പെട്ടിമുടിയിൽ തിരച്ചിൽ സംഘാഗത്തിന് കോവിഡ് ; മരണം 30 ആയി, 36 പേരെ കണ്ടെത്താൻ തീവ്രശ്രമം


മൂന്നാര്‍ പെട്ടിമുടിയില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. മരിച്ചവരുടെ എണ്ണം 30 ആയി. 36 പേരെക്കൂടി കണ്ടെത്താനുണ്ട്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ട്. അതിനിടെ പെട്ടിമുടിയിയില്‍ തിരച്ചിലിനെത്തിയ ഫയര്‍ഫോഴ്സ് അംഗത്തിന് കോവിഡ് സ്ഥിരീകരിച്ചു. ആലപ്പുഴയില്‍ നിന്ന് വന്ന സംഘത്തില്‍പ്പെട്ടയാള്‍ക്കാണ് രോഗം. 

ഉരുൾപൊട്ടലുണ്ടായ സ്ഥലത്തു 200 ദുരന്തനിവാരണ സേന അംഗങ്ങളുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തുന്നത്. ജില്ലാ പൊലീസ് സേനയുടെ പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡും  പരിശോധന നടത്തും. കേന്ദ്രമന്ത്രി വി മുരളീധരൻ വനംമന്ത്രി കെ.രാജു, പ്രതിപക്ഷ നേതാവ്  രമേശ്‌ ചെന്നിത്തല തുടങ്ങിയവർ അല്‍പസമയത്തിനകം സംഭവ സ്ഥലം സന്ദർശിക്കും.

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget