'അടിച്ചു മാറ്റാനുള്ള ഒരു ചാൻസും കളയില്ലല്ലേ" 2500 രൂപയുടെ തെർമോമീറ്ററിന് 5000 രൂപ : സതീഷൻകോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിൽ സർക്കാര്‍ അഴിമതി കാണിക്കുന്നുവെന്നാണ് പ്രതിപക്ഷ ആരോപണം. ഇക്കാര്യം സഭയിലും ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു അഴിമതി ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് എം.എൽ.എ വി.ഡി സതീശൻ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സർക്കാർ പിപിഇ കിറ്റും ഇൻഫ്രാറെഡ് തെർമോമീറ്ററും വാങ്ങിയതിൽ സർക്കാർ അഴിമതി നടത്തിയെന്നാണ് സതീശൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നത്. അടിച്ചു മാറ്റാനുള്ള ഒരു ചാൻസും കളയില്ലല്ലേ ? കൊവിഡാണെങ്കിലും വിടില്ല എന്നും സതീഷൻ വിമർശിക്കുന്നുണ്ട്.

സതീശന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്: 

സർക്കാർ മാർച്ച് 28 ന് 15000 പി പി ഇ കിറ്റുകൾ 1550 രൂപ നിരക്കിൽ വാങ്ങി. പിറ്റേ ദിവസം വാങ്ങിയത് 425 രൂപക്ക്. ഇൻഫ്രാറെഡ് തെർമോമീറ്ററിന് പൊതുവിപണിയിൽ 2500 രൂപയാണ് വില. സർക്കാർ വാങ്ങിയത് 5000 രൂപക്ക്. അടിച്ചു മാറ്റാനുള്ള ഒരു ചാൻസും കളയില്ലല്ലേ ? കൊവിഡാണെങ്കിലും വിടില്ല!!


Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget