സ്വര്‍ണ്ണവില: പവന് 240 രൂപ കുറഞ്ഞ് 38,000 രൂപ; ഗ്രാമിന് 4750 രൂപ


 സ്വർണവില വീണ്ടും കുറഞ്ഞു, പവന് 240 രൂപയാണ് ബുധനാഴ്ച കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ  വില  38,000 രൂപയായി. ഗ്രാമിന് 4750 രൂപയാണ് വില. അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസിന് 1924.30 ഡോളറാണ് വില. ആഗസ്റ്റ് 20ന് പവന് 560 രൂപ കുറഞ്ഞിരുന്നു. എന്നാൽ പിന്നീടുള്ള നാലു ദിവസം വിലയിൽ മാറ്റം ഉണ്ടായില്ല. തിങ്കളാഴ്ച പവന് 320 രൂപ കുറഞ്ഞതിനെത്തുടർന്ന്  വില 38560 രൂപയായി താഴ്ന്നു. ചൊവ്വാഴ്ചയും 320 രൂപ കുറഞ്ഞു 38240 രൂപയിലെത്തിയിരുന്നു. ഈ മാസത്തെ ആദ്യവാരത്തിൽ സ്വർണ്ണവില ഗണ്യമായി വർധിച്ചിരുന്നു. മുഖത്തെഴുത് പവന് 42000 എന്ന റെക്കോർഡ് തുകയിൽ എത്തിയശേഷം കനത്ത ഏറ്റക്കുറച്ചിലാണ് ഉണ്ടാകുന്നത്.

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget