ഓണക്കാലത്തെ ഊർജ്ജീത പാൽ പരിശോധനാ സംവിധാനം ഓഗസ്റ്റ് 24 മുതൽ


ഓണക്കാലത്തെ വര്‍ദ്ധിച്ച പാല്‍ ഉപഭോഗവും, ആവശ്യകതയും കണക്കിലെടുത്ത് ഗുണമേന്മ യുള്ള പാല്‍ ഉപയോഗം ഉറപ്പാക്കുന്നതിനായി പാലിലെ മായം കണ്ടെത്തുന്നതിനുള്ള പരിശോധനാ ലാബ് ആഗസ്റ്റ് 24 മുതല്‍ 30  വരെ സിവില്‍ സ്റ്റേഷനിലെ ക്ഷീര വികസന വകുപ്പ് ഗുണനിയന്ത്രണ ഓഫീസില്‍ പ്രവര്‍ത്തിക്കും.  

അന്യ സംസ്ഥാനത്ത് നിന്നും കൊണ്ട് വന്ന് വിപണനം ചെയ്യുന്ന വിവിധ പായ്ക്കറ്റ് പാലുകളില്‍ മായം ചേര്‍ക്കല്‍, പാല്‍ അധിക സമയം കേടാകാതിരിക്കാന്‍ അവലംബിക്കുന്ന വിവിധ തടസ്സമാര്‍ഗ്ഗങ്ങള്‍ എന്നിവ കണ്ടെത്തുന്നതിനുള്ള പ്രത്യേക ലാബാണ് സജ്ജീകരിച്ചിരിക്കുന്നത്. പരിശോധനക്കായി പാല്‍ സാമ്പിളുകള്‍ കൊണ്ടുവരുമ്പോള്‍ പായ്ക്കറ്റുകള്‍ പൊട്ടിക്കാതെയും, അല്ലാത്തവ കുറഞ്ഞത് 150 മി.ലി. സാമ്പിള്‍ പാല്‍ എങ്കിലും കൊണ്ടുവരണം.

 പൊതുജനങ്ങള്‍ക്ക് ആഗസ്റ്റ് 29 വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെയും 30 ന് രാവിലെ ഒമ്പത് മണി മുതല്‍ പകല്‍ പന്ത്രണ്ട് മണി  വരെയും സേവനം സൗജന്യമായി പ്രയോജനപ്പെടുത്താമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു


Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget