പൂർണ്ണസമയ നേതൃത്വം വേണം; സോണിയ ഗാന്ധിക്ക് കത്തയച്ച് 23 മുതിർന്ന നേതാക്കൾ

 


 

ന്യൂഡല്‍ഹി: പൂര്‍ണ്ണസമയ നേതൃത്വം വേണമെന്ന പ്രധാന ആവശ്യം മുന്‍നിര്‍ത്തി സോണിയഗാന്ധിക്ക് മുതിര്‍ന്ന നേതാക്കളുടെ കത്ത്. കോണ്‍ഗ്രസില്‍ അടിമുടി മാറ്റം ആവശ്യപ്പെട്ടാണ് സോണിയഗാന്ധിക്ക് മുതിര്‍ന്ന നേതാക്കള്‍ കത്തയച്ചത്. തോല്‍വിയില്‍ തുറന്ന മനസ്സോടെ പഠിക്കണമെന്നും കത്തില്‍ പറയുന്നു. നിര്‍ണായക പ്രവര്‍ത്തകസമിതി യോഗം നാളെ ചേരാനിരിക്കെയാണ് സോണിയഗാന്ധിക്ക് നേതാക്കള്‍ കത്തയച്ചത്.

പാര്‍ട്ടിയില്‍ ചിലര്‍ ഭിന്നതയ്ക്ക് ശ്രമിക്കുന്നു എന്ന് ചില മുതിര്‍ന്ന നേതാക്കള്‍ കത്തില്‍ ആരോപിക്കുന്നതായി സൂചനയുണ്ട്. രാഹുല്‍ ഗാന്ധിയുടെ വരവ് ചിലര്‍ ചെറുക്കുന്നു എന്ന പ്രചാരണവും ഇതിന്റെ ഭാഗമാണ് എന്നാണ് ആരോപണം. പാര്‍ലമെന്റി ബോര്‍ഡ് രൂപീകരിക്കണം എന്നാവശ്യവും നേതാക്കള്‍ കത്തില്‍ ഉന്നയിക്കുന്നുണ്ട്. 


 


Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget