ന്യൂഡല്‍ഹി: നികുതി വെട്ടിപ്പ് നടത്തിയതിന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാനിങ് ആന്‍ഡ് മാനേജ്മെന്റ് ഡയറക്ടര്‍ അരിന്ദം ചൗധരി അറസ്റ്റി...
ന്യൂഡല്‍ഹി: നികുതി വെട്ടിപ്പ് നടത്തിയതിന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാനിങ് ആന്‍ഡ് മാനേജ്മെന്റ് ഡയറക്ടര്‍ അരിന്ദം ചൗധരി അറസ്റ്റില്‍. 23 കോടി രൂപ നികുതി വെട്ടിപ്പ് നടത്തിയതിനാണ് ചൗധരിയെ അറസ്റ്റ് ചെയ്തത്.
സേവന നികുതി അടക്കുന്നതില്‍ നിന്ന് പിഴ ഈടാക്കുന്ന ധനകാര്യ നിമയത്തിലെ സെക്ഷന്‍ 89 പ്രകാരമാണ് ചൗധരിയെ സെന്‍ട്രല്‍ ഗുഡ്സ് ആന്‍ഡ് സര്‍വീസ് കമ്മീഷണറേറ്റ് പിടികൂടിയത്.
ഇതേ കുറ്റകൃത്യത്തിന് ഐഐപിഎം കമ്പനി ഡയറക്ടര്‍ ഗുരുദാസ് മാലിക്കിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. വിദ്യാര്‍ഥികള്‍ക്ക് വ്യാജ എം ബി എ ബിരുദങ്ങള്‍ വാഗ്ദാനം ചെയ്ത് പണം തട്ടിയതിനെ തുടര്‍ന്ന് 2015 മുതല്‍ ഐഐപിഎം സര്‍ക്കാര്‍ അടച്ച് പൂട്ടിയിരുന്നു. അരിന്ദം ചൗധരി സിനിമാ നിര്‍മ്മാതാവ് കൂടിയാണ്.
COMMENTS