രാജമല ഉൾപൊട്ടലിൽ മരണം 23 ആയി ഉയർന്നു.. ഇനി 43 പേർ തിരച്ചിൽ തുടരുന്നു

 

മൂന്നാർമണ്ണിടിച്ചിൽ ദുരന്തമുണ്ടായ രാജമല പെട്ടിമുടിയിൽ ഇന്നത്തെ തിരച്ചിലിൽ അഞ്ചുപേരുടെ മൃതദേഹം കൂടി മണ്ണിനടിയില്‍ കണ്ടെത്തി.  മരിച്ചവരുടെ എണ്ണം 23 ആയി.  ഇനി 43 പേരെക്കൂടി കണ്ടെത്താനുണ്ട്.  ടാറ്റാ ടീ കമ്പനിയുടെ കണക്കു പ്രകാരം പെട്ടിമുടി ലയത്തില്‍ 81 പേരാണ് ഉണ്ടായിരുന്നത്.    രാജമലയിലെ ടാറ്റാ ആശുപത്രിയിലാണ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍.  ദേശീയദുരന്ത നിവാരണസേയുടെ കേരള മേധാവി  രേഖ നമ്പ്യാരുടെ നേതൃത്വത്തിലാണ് തിരച്ചില്‍. ആരക്കോണത്തുനിന്നുള്ള 58 അംഗങ്ങളടക്കം എന്‍.ഡി.ആര്‍.എഫിന്‍റെ മൂന്നു യൂണിറ്റുകളാണ് തെരച്ചില്‍ നടത്തുന്നത്. മന്ത്രി എം.എം.മണി പെട്ടിമുടിയിലെത്തി രക്ഷാപ്രവര്‍ത്തനം വിലയിരുത്തി. 

ഇതിനിടെ, പെട്ടിമുടിയിൽ വരയാടിന്റെയും ജീവനെടുത്തു ഉരുൾപൊട്ടൽ. വംശനാശം നേരിടുന്ന വരയാടുകളുടെ സംരക്ഷണം പ്രധാന ലക്ഷ്യമാക്കി നിലവിൽ വന്ന  ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗത്താണ് പെട്ടിമുടി ഉരുൾപൊട്ടലെന്നതു  ആശങ്ക വർധിപ്പിക്കുന്നു. 

ദേശിയ ഉദ്യാനത്തിൽ ഉരുൾപൊട്ടലും  മണ്ണിടിച്ചിലും  തുടർന്നാൽ വരയാടുകളുടെ നിലനിൽപ്പ്  പ്രതിസന്ധിയിലാകും. ഒരു വരയാടിനെ ആണ് പെട്ടിമുടി ഉരുൾപൊട്ടലിൽ ചത്ത നിലയിൽ കണ്ടെത്തിയത്. കൂടുതൽ വരയാടുകൾ മണ്ണിനടിയിലായോ എന്നും സംശയമുണ്ട്.

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget