സ്വര്‍ണത്തിന് ഇ-വേ ബില്‍; നികുതി അടച്ചാലും ഇനി വിട്ടുകിട്ടില്ല, വിവരം നല്‍കുന്നവര്‍ക്ക് 20%

 

തിരുവനന്തപുരം: സ്വർണം കൊണ്ടുപോകുന്നതിന് കേരളത്തിനകത്ത് ഇ-വേ ബിൽ നിർബന്ധമാക്കാൻ പോകുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്. കേരളത്തിൽ ഇവേ ബിൽ വരുന്നതിന്റെ പശ്ചാത്തലത്തിൽ ധനവകുപ്പ് വളരെ പ്രധാനപ്പെട്ട ചില തീരുമാനങ്ങളെടുത്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

സ്വർണം അനധികൃതമായി പിടിച്ചുകഴിഞ്ഞാൽ ഇതുവരെ സെക്ഷൻ 129 പ്രകാരമാണ് നടപടി എടുത്തിരുന്നത്. മൂന്ന് ശതമാനം നികുതിയും തുല്യമായ പിഴയും അടക്കാൻ തയ്യാറായാൽ അവർക്ക് ആ സ്വർണം വിട്ടുകൊടുക്കുന്ന രീതിയായിരുന്നു അത്. ഇത് പൂർണ്ണമായും മാറും.

നികുതി വെട്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ സ്വർണ്ണം കൊണ്ടുവരിക. കണക്കിൽപ്പെടാത്ത സ്വർണ്ണം കണ്ടെത്തുക. നികുതി ബാധ്യതയുള്ള രജിസ്ട്രേഷനില്ലാതെ സ്വർണം വിതരണം ചെയ്യുക എന്നിവ ഇനി നടന്നാൽ സ്വർണം കണ്ടുകെട്ടും. സ്വർണ്ണ നികുതി നടത്തിപ്പിൽ വളരെ പ്രധാനപ്പെട്ട മാറ്റമാണിതെന്നും മന്ത്രി അറിയിച്ചു.


'കണ്ടുകെട്ടുന്ന സ്വർണ്ണത്തിന്റെ 20 ശതമാനം കള്ളക്കടത്ത് സംബന്ധിച്ച് വിവരം നൽകുന്നവർക്ക് നൽകും. അവരുടെ പേര് വിവരങ്ങൾ രഹസ്യമാക്കും. കേന്ദ്ര സർക്കാരിന്റെ അതേ നിയമം കേരളത്തിലും സ്വീകരിക്കാൻ പോകുകയാണെന്നും മന്ത്രി പറഞ്ഞു. അതേ സമയം നികുതി അടച്ച് വിട്ടുനൽകുന്ന സ്വർണമാണെങ്കിൽ നികുതിയുടെ 20 ശതമാനം വിവരം നൽകുന്നവർക്ക് സമ്മാനമായി നൽകും.സ്വർണ്ണം പിടിക്കുന്ന ഉദ്യോഗസ്ഥർക്ക് 10 ഗ്രാം സ്വർണത്തിന് 1500 രൂപ വീതം സമ്മാനമായി നൽകും' തോമസ് ഐസക് പറഞ്ഞു.

സ്വർണം സംബന്ധിച്ച ജിഎസ്ടി കൗൺസിൽ ഉപസമിതി യോഗം ഇന്ന് ചേർന്നിരുന്നുവെന്ന് മന്ത്രി പറഞ്ഞു. കേരളം, കർണാടക, പശ്ചിമബംഗാൾ, ഗുജറാത്ത്, ബിഹാർ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളുള്ള സമിതിയുടെ കൺവീനർ കേരളമാണ്.

സ്വർണനീക്കത്തിന് ഈ വേ ബിൽ ഏർപ്പെടുത്തണമെന്നത് ചർച്ച ചെയ്യാനാണ് യോഗം ചേർന്നത്. 'രാജ്യത്ത് ചരക്ക് കടത്തിന് ഒരു രേഖയും ആവശ്യമില്ലാത്തത് സ്വർണത്തിനാണ്. കസ്റ്റംസ് കടമ്പ കടന്നു കഴിഞ്ഞാൽ സ്വർണ്ണം എവിടെ കൊണ്ടുപോകുന്നതിനും ഒരു രേഖയും ആവശ്യമില്ല. അത് വലിയ നികുതിവെട്ടിപ്പിന് ഇടനൽകുന്നുണ്ട്. കള്ളക്കടത്തിനേയും പ്രോത്സാഹിപ്പിക്കുന്നു' ഐസക് പറഞ്ഞു.

രാജ്യത്തേക്ക് വലിയ തോതിൽ സ്വർണ്ണക്കള്ളക്കടത്ത് നടക്കുന്നതായി യോഗം വിലയിരുത്തി. കസ്റ്റംസ് പിടിച്ചെടുക്കുന്ന സ്വർണത്തിന്റെ അളവ് കഴിഞ്ഞ രണ്ടു വർഷങ്ങളെ അപേക്ഷിച്ച് ഇരട്ടിയിലേറെയായി. ഈ സാഹചര്യത്തിലാണ് കേരളം ഇ-വേ ബിൽ വേണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ ഗുജറാത്ത്,ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങൾക്ക് ഇതിനോട് യോജിപ്പില്ല. അവരുടെ സ്വർണ-രത്ന വ്യവസയാത്തിന് പൂർണ്ണ രഹസ്യാത്മകത ആവശ്യമാണെന്നാണ് പറയുന്നത്. ഇതേ തുടർന്ന് കേരളം ഒരു നിർദേശം കൊണ്ടുവന്നു. ഓരോ സംസ്ഥാനത്തിനും ആ സംസ്ഥാനത്തിനുള്ളിലുള്ള ചരക്ക് നീക്കത്തിന് ഇ-വേ ബിൽ നിർബന്ധമാക്കാമെന്നത്. അത് മന്ത്രിമാരുടെ ഉപസമിതി അംഗീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.ഇതിന്റെ ചട്ടങ്ങൾക്ക് അടുത്ത യോഗത്തിൽ തീരുമാനമാകും. ഇ-ഇൻവോയിസിങ് വേണമെന്നാണ് മറ്റൊരു ആവശ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു


 

Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget