പത്തനംതിട്ട:പോപ്പുലർ ഫിനാന്‍സ് തട്ടിപ്പില്‍ ജപ്തി നടപടി തുടങ്ങി. 46 ലക്ഷത്തിന് ഈട് നല്‍കിയില്ലെങ്കില്‍ വസ്തുക്കള്‍ ജപ്തിചെയ്യും. നിക്ഷേപ തട്...
പത്തനംതിട്ട:പോപ്പുലർ ഫിനാന്‍സ് തട്ടിപ്പില്‍ ജപ്തി നടപടി തുടങ്ങി. 46 ലക്ഷത്തിന് ഈട് നല്‍കിയില്ലെങ്കില്‍ വസ്തുക്കള്‍ ജപ്തിചെയ്യും. നിക്ഷേപ തട്ടിപ്പിനിരയാവർ പത്തനംതിട്ട വകയാറിലുള്ള പോപ്പുലർ ഫിനാൻസ് ഹെഡ് ഓഫിസിനു മുന്നിൽ നിക്ഷേപകർ നാളെ ധർണ നടത്തും. 2000 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. 200 ലേറെ പരാതികളാണ് വിവിധ പൊലീസ് സ്റ്റേഷനുകളിൽ ലഭിച്ചിരിക്കുന്നത്.
വകയാർ ആസ്ഥനമായി പ്രവർത്തിക്കുന്ന പോപ്പുലർ ഫിനാൻസിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ പൊലീസ് അന്വേഷണം തുടരുന്നു. വകയാറിലെ കമ്പനിയുടെ ആസ്ഥാന മന്ദിരത്തിൽ പത്തനംതിട്ട സബ് കോടതി നോട്ടീസ് പതിപ്പിച്ചു. പോപ്പുലർ ഫിനാൻസിലെ ഒരു നിക്ഷേപകൻ്റെ ഹർജിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി. 46 ലക്ഷം രൂപ കിട്ടാനുള്ള നിക്ഷേപകനാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്.
അതേസമയം പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസിൽ പൊലീസ് അന്വേഷണം തുടരുകയാണ്. കമ്പനിയുടെ ആസ്ഥാന മന്ദിരത്തിൽ പൊലീസ് പരിശോധന നടത്തി. പോപ്പുലർ ഫിനാൻസ് ഉടമ റോയ് ഡാനിയേലിന് പുറമെ ഡയറക്ടർ ബോർഡ് അംഗങ്ങളും കേസിൽ പ്രതികളാകും എന്നാണ് സൂചന.
വിശ്വാസ വഞ്ചന, സാമ്പത്തിക ക്രമക്കേട് എന്നീ വകുപ്പുകൾ ചുമത്തിയാവും കേസെടുക്കുക. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ പോപ്പുലറിന്റെ 274 ശാഖകളിലായി 2000 കോടി നിക്ഷേപം ഉണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. റോയി ഡാനിയേലും ഭാര്യ പ്രഭയും ഇന്ത്യ കടന്നിട്ടില്ലെന്നാണ് പൊലീസിന് കിട്ടിയ വിവരം. ഇവർ രാജ്യം വിടുന്നത് തടയാനായി ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.
COMMENTS