മൂന്നാർ : രാജമല നെയ്മക്കാട് പെട്ടിമുടിയില്‍ മണ്ണിടിച്ചിലില്‍ മരണം ഒന്‍പതായി. 16 പേരെ രക്ഷിച്ച് ആശുപത്രിയിലേക്ക് മാറ്റി. 58 പേര് ഇപ്പോഴും...
മൂന്നാർ : രാജമല നെയ്മക്കാട് പെട്ടിമുടിയില്‍ മണ്ണിടിച്ചിലില്‍ മരണം ഒന്‍പതായി. 16 പേരെ രക്ഷിച്ച് ആശുപത്രിയിലേക്ക് മാറ്റി. 58 പേര് ഇപ്പോഴും അപകടസ്ഥലത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് രാജമല മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായി. തുടര്‍ന്ന് തോട്ടംതൊഴിലാളികളുടെ ഇരുപത് കുടുംബങ്ങള്‍ താമസിക്കുന്ന നാല് ലയങ്ങളുടെ മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. പുലര്‍ച്ചെ ഏഴുമണിയോടെയാണ് അപകടവിവരം പുറംലോകം അറിഞ്ഞത്.
വിവരമറിഞ്ഞിട്ടും രക്ഷാപ്രവര്‍ത്തകര്‍ക്ക് സ്ഥലത്തെത്താന്‍ സാധിച്ചില്ല. മൂന്നാറില്‍നിന്ന് അപകടസ്ഥലത്തേക്ക് എത്താനുള്ള പ്രധാന പാതയിലെ പെരിയവരത്തെ താല്കാലിക പാലം തകര്‍ന്നതാണ് കാരണം. കഴിഞ്ഞ പ്രളയകാലത്താണ് പെരിയവര പാലം തകര്‍ന്നത്. തുടര്‍ന്ന് നിര്‍മിച്ച താല്കാലിക പാലം കഴിഞ്ഞ ദിവസത്തെ മഴയിലും തകര്‍ന്നു. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തക സംഘം ഇവിടെ മണിക്കൂറുകളോളം കുടുങ്ങി. ഒടുവില്‍ താല്കാലിക സംവിധാനമുണ്ടാക്കി രക്ഷാസംഗം അപകടസ്ഥലത്തേക്ക് അല്പംമുന്പ് നീങ്ങിത്തുടങ്ങി. അപകടസ്ഥലത്തുനിന്നുള്ള ആദ്യ ദൃശ്യങ്ങള്‍ ദൃശ്യമാധ്യമങ്ങൾക്ക് ലഭിച്ചു.
രാജമലയിൽ ബിഎസ്എന്‍എല്‍ ടവര്‍ രണ്ടു മണിക്കൂറിനകം ശരിയാക്കുമെന്ന് ഇടുക്കി ജില്ലാ കളക്ടർ.
എന്‍ഡിആര്‍എഫ് സംഘം ഉടനെത്തും, രക്ഷിക്കുന്നവരെ ആദ്യം മൂന്നാറിലെത്തിക്കും. തൃശൂരില്‍ നിന്നും ആരക്കോണത്തുനിന്നും കൂടുതല്‍ NDRF സംഘങ്ങളെത്തുമെന്നും കളക്ടർ മാധ്യമങ്ങളോട് പറഞ്ഞു.
COMMENTS