കരിപ്പൂർ വിമാന അപകടത്തിന്റെ കാരണം തേടിയുള്ള അന്വേഷണത്തിൽ ഒട്ടേറെ സംശയങ്ങൾ ബാക്കിയാണ്. അപകടസ്ഥലത്തു നിന്ന് വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് വീ...
കൃത്യമായ രാജ്യാന്തര വ്യോമയാന നിബന്ധനകൾ പാലിച്ചുകൊണ്ടാണ് വിമാനങ്ങളുടെ ലാൻഡിങ്. മഴവെള്ളത്തിൽ തെന്നി മാറിയാണ് അപകടമെന്ന് പ്രാഥമിക നിഗമനവുമുണ്ട്. കരിപ്പൂരിൽ ഐ.എക്സ് 1334 വിമാനം ആദ്യം ഇറങ്ങാൻ ശ്രമിച്ചപ്പോൾ എയർ ട്രാഫിക് കൺട്രോൾ റൂമിൽ നിന്ന് അനുമതി നൽകിയെങ്കിലും ഇറങ്ങിയില്ല. ആ സമയത്ത് മഴയായിരുന്നുവെങ്കിലും 2000 മീറ്റർ മുന്നോട്ട് കാഴ്ചയുണ്ടായിരുന്നുവെന്നാണ് എ.ടി.സിയുടെ പ്രാഥമിക റിപ്പോർട്ട്. ലാൻഡിങ്ങിന് 28 റൺവേ തിരഞ്ഞെടുക്കാനും നിർദ്ദേശം നൽകിയിരുന്നു.
എന്നാൽ ആദ്യ തവണ ലാൻഡ് ചെയ്യാതെ 15 നോട്ടിക്കൽ മൈൽ കൂടി ചുറ്റിയ ശേഷം 10 റൺവേ വഴിയാണ് രണ്ടാം വട്ടം ലാൻഡിങ്ങിന് ശ്രമിച്ചത്. സാധാരണ റൺവേ ആരംഭിക്കുന്നതിൻ്റെ 300 മുതൽ 900 മീറ്റർ പരിധിക്കുള്ളിൽ ലാൻഡിങ്ങിനായി വിമാനങ്ങൾ സ്പർശിക്കും. എന്നാൽ അപകടത്തിന് തൊട്ടു മുൻപ് 1500 മീറ്റർ കഴിഞ്ഞാണ് റൺവേയിൽ സ്പർശിച്ചത്.
നിമിഷങ്ങൾക്കകം പിൻചക്രങ്ങൾ ലാൽഡിങ് സ്ട്രിപ്പിൽ കുടുങ്ങാതെ വിമാനം തെന്നിമാറി. വീണ്ടും ഉയർത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. മൂന്നോട്ടു കുതിച്ച വിമാനം ബ്രേക്ക് ചെയ്യാൻ ശ്രമിച്ചതോടെ പൂർണമായും നിയന്ത്രണം നഷ്ടമായി പുറത്തേക്ക് വീണുവെന്നാണ് നിഗമനം. ടേബിൾ ടോപ്പ് റൺ ആണന്നത് അപകടത്തിന്റെ വ്യാപ്തി കൂട്ടി.
COMMENTS