മമ്മൂട്ടി വീടിന് പുറത്തിറങ്ങിയിട്ട് 150 ദിവസമായി! കൊവിഡ് ലോക്ക് ഡൗണും നിയന്ത്രണങ്ങളും വന്നതോടെ കുടുംബത്തോടൊപ്പം കൊച്ചിയിലെ വീട്ടില്‍ത്തന്നെയെന്ന് ദുല്‍ഖര്

കോവിഡ് ലോക്ക് ഡൗണ്‍ വന്നതിന് പിന്നാലെ വാപ്പച്ചി വീടിന് പുറത്തിറങ്ങിയിട്ടില്ലെന്ന് ദുല്‍ഖര്‍ സല്‍മാന്‍. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടിയെക്കുറിച്ച്‌ ദുല്‍ഖര്‍ പറഞ്ഞത്.150 ദിവസമായി മമ്മൂട്ടി ഗേറ്റിന് പുറത്തേക്കിറങ്ങിയിട്ടെന്ന് ദുല്‍ഖര്‍ പറയുന്നു. കൊവിഡ് ലോക്ക് ഡൗണും നിയന്ത്രണങ്ങളും വന്നതോടെ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും കുടുംബത്തോടൊപ്പം കൊച്ചിയിലെ വീട്ടിലാണ് താമസം.

‘ഞാന്‍ 150 ദിവസം വീട്ടില്‍ നിന്ന് ഇറങ്ങിയിട്ടില്ല. ഗേറ്റിനു പോലും പുറത്തു പോയിട്ടില്ല’, എന്നാണ് വാപ്പച്ചി പറയുകയെന്നും ഇങ്ങനെ പേഴ്സണലി എന്തെങ്കിലുമൊരു ചലഞ്ച് ചെയ്യാന്‍ ഒത്തിരി ഇഷ്ടമാണെന്നും മമ്മൂട്ടിയെക്കുറിച്ച്‌ ദുല്‍ഖര്‍ പറയുന്നു. ‘ഇപ്പോഴത്തെ ചലഞ്ച് ഇതാണ്. എത്ര ദിവസം വരെ ഇങ്ങനെ പിടിച്ചു നില്‍ക്കാന്‍ പറ്റുമെന്ന് നോക്കട്ടെ എന്ന്. ഞാന്‍ പറഞ്ഞു, വെറുതെയൊരു ഡ്രൈവിനോ എന്തെങ്കിലുമൊന്നിനു പുറത്തു പോയ്ക്കൂടെ എന്ന്.

അദ്ദേഹം വീട്ടില്‍ നിന്ന് പുറത്തിറങ്ങില്ലെന്ന കടുത്ത നിലപാടിലാണ്. ‘ഇത്ര ദിവസം ആയില്ലേ… ഇനി എത്ര ദിവസം വരെ പുഷ് ചെയ്യാന്‍ പറ്റുമെന്ന് നോക്കട്ടെ,’ എന്നാണ് വാപ്പച്ചിയുടെ മറുപടിയെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. എന്റെ അച്ഛന്‍ നല്ല ഗ്ലാമര്‍ ഉള്ളയാളാണ് എന്ന് എല്ലാരും പറയുന്നത്. സത്യം പറഞ്ഞാല്‍ ഇതില്‍ എനിക്കു സന്തോഷമാണ്.

നമുക്കു ഓരോ ആളുകളെ കാണുമ്പോഴും അവരുടെ ഓരോ പ്രത്യേകതകള്‍ ഇഷ്ടപെടും. വാപ്പച്ചിയുടെ സ്റ്റൈലും അഭിനയവും ഒകെ എനിക്ക് ഇഷ്ടമാണെന്നും ദുല്‍ഖര്‍ പറഞ്ഞു. ജോഫിന്‍ ചാക്കോ സംവിധാനം ചെയ്യുന്ന ദി പ്രീസ്റ്റ് എന്ന സിനിമയുടെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കുന്നതിനിടെയായിരുന്നു ലോക്ക് ഡൗണ്‍. സിബിഐ സീരീസ് അഞ്ചാം ഭാഗം, ബിലാല്‍, സത്യന്‍ അന്തിക്കാട് ചിത്രം എന്നിവയാണ് മാര്‍ച്ചിന് ശേഷം മമ്മൂട്ടിയുടേതായി ചിത്രീകരിക്കാനുണ്ടായിരുന്നത്.
Ετικέτες

Post a comment

മമ്മുട്ടി വീട്ടിൽ നിന്നും പുറത്തു ഇറങ്ങണമെന്നു ആർക്കാ ഇത്ര വലിയ നിർബന്ധം. 😏😏😏

Ishtam pole cash undallo eni irangiyillel entha......athu pole sadaranakaran.

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget