കൃഷിഭവനുകൾ ഓൺലൈൻ സംവിധാനമാക്കുന്നതിന് 12 കോടി പദ്ധതിക്ക് മന്ത്രിസഭ അംഗികാരം നൽകിതിരുവനന്തപു​രം: കൃ​ഷി​ഭ​വ​നു​ക​ള്‍ ഓ​ണ്‍​ലൈ​നാ​ക്കു​ന്ന​തി​ന് 12 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി. കൃ​ഷി വ​കു​പ്പി​ല്‍ ഇ-​ഗ​വേ​ണ​ന്‍​സ് ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് റീ​ബി​ല്‍​ഡ് കേ​ര​ള ഇ​നി​ഷ്യേ​റ്റീ​വ് മു​ഖേ​ന ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക്ക് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ല്‍​കി. വി​വി​ധ ആ​നു​കൂ​ല്യ​ങ്ങ​ള്‍​ക്കാ​യി ക​ര്‍​ഷ​ക​രു​ടെ അ​പേ​ക്ഷ സ്വീ​ക​രി​ച്ച് ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തും ആ​നു​കൂ​ല്യ​ങ്ങ​ള്‍ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് നേ​രി​ട്ട് കൈ​മാ​റു​ന്ന​തും ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ ക​മ്പ്യൂ​ട്ട​ര്‍​വ​ല്‍​കൃ​തമാ​ക്കു​ന്ന​താ​ണ് പ​ദ്ധ​തി.

അ​ഗ്രി​ക​ള്‍​ച്ച​ര്‍ മാ​നേ​ജ്മെ​ന്‍റ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സി​സ്റ്റം ആ​രം​ഭി​ക്കു​ക, കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലെ ദു​രി​ത്വാ​ശാ​സ വി​ത​ര​ണ​ത്തി​നാ​യി സ്മാ​ര്‍​ട് സം​വി​ധാ​നം ഒ​രു​ക്കു​ക, വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള ഓ​ഫീ​സ് ഫ​യ​ലു​ക​ള്‍ ഇ- ​ഓ​ഫീ​സ് സം​വി​ധാ​ന​ത്തി​ലാ​ക്കു​ക എ​ന്നി​വ പ​ദ്ധ​തി​യി​ല്‍ ല​ക്ഷ്യ​മി​ടു​ന്നു. ഗു​ണ​മേ​ന്‍​മ​യു​ള്ള വി​ത്തു​ക​ള്‍ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് സീ​ഡ് സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍, റ​ഗു​ലേ​ഷ​ന്‍ സം​വി​ധാ​നം, കീ​ട​നാ​ശി​നി നി​ര്‍​മാ​താ​ക്ക​ള്‍​ക്കും വ്യാ​പാ​രി​ക​ള്‍​ക്കും ലൈ​സ​ന്‍​സ് ന​ല്‍​ക​ല്‍, എ​ന്നി​വ​ക്കാ​യു​ള്ള കേ​ന്ദ്രീ​കൃ​ത സം​വി​ധാ​ന​വും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഏ​ര്‍​പ്പെ​ടു​ത്തും. 

കീ​ട​നാ​ശി​നി, വ​ളം എ​ന്നി​വ​യു​ടെ സാം​പി​ളു​ക​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​നും ഗു​ണ​മേ​ന്‍​മ പ​രി​ശോ​ധി​ക്കു​ന്ന​തി​നും സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തും. കാ​ര്‍​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വാ​ല്യു അ​ഡി​ഷ​നും വി​പ​ണ​ന​വും ഓ​ണ്‍​ലൈ​ന്‍ വി​പ​ണ​ന​വും സം​ബ​ന്ധി​ച്ച മൊ​ഡ്യൂ​ളും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി രൂ​പ​പ്പെ​ടു​ത്തും.

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget